login
രാഘവേട്ടന്റെ കാല്‍തൊട്ട് വണങ്ങി

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ രാഘവന്‍പിള്ളയെ വീട്ടിലെത്തി ആദരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം നേടിയാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്തേക്ക് കടന്നത്.

പോരുവഴി പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍ മുതിര്‍ന്ന ജനസംഘം പ്രവര്‍ത്തകന്‍ രാഘവന്‍പിള്ളയ്‌ക്കൊപ്പം

കുന്നത്തൂര്‍: ആര്‍എസ്എസുകാരനായതിന്റെ പേരില്‍ ചായക്കടകളില്‍ നിന്നുപോലും ആട്ടിയകറ്റപ്പെട്ട ആളാണ് പോരുവഴി കമ്പലടി പോക്കാട്ട് കിഴക്കതില്‍ രാഘവന്‍നായര്‍ (80). ഇന്ന് നാടിന്റെ ഭരണഗതി നിര്‍ണയിക്കുന്നതിലും കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്ന ശക്തിയായി തന്റെ പ്രസ്ഥാനം മാറിയതിലുമുള്ള രാഘവന്‍ ചേട്ടന്റെ സന്തോഷം വിവരണാതീതമാണ്.  

65 വര്‍ഷത്തോളം പഴക്കമുള്ള സംഘ ബന്ധവും ജനസംഘവുമായുള്ള രക്തബന്ധവും വിവരിക്കുമ്പോള്‍ രാഘവേട്ടന്‍ പ്രായമൊക്കെ മറക്കും. അക്കാലത്ത് പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടി വന്നപ്പോഴും വിശ്വസിച്ച പ്രസ്ഥാനം നാടിന്റെ കരുത്താവുന്ന കാലം അതിവിദൂരമല്ലന്ന് ഉറപ്പിച്ചിരുന്നു രാഘവന്‍പിള്ള. തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആളുകളെ കിട്ടാതിരുന്ന കാലഘട്ടത്തിലും മത്സരിക്കാന്‍ തയ്യാറായി. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോരുവഴി പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷകക്ഷിയായി ബിജെപി എത്തിയതില്‍ രാഘവേട്ടനുമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ രാഘവന്‍പിള്ളയെ വീട്ടിലെത്തി ആദരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം നേടിയാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്തേക്ക് കടന്നത്.

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.