login
ലൗ ജിഹാദ് മതതീവ്രവാദ പ്രവര്‍ത്തനം; തടയാന്‍ ശക്തമായ നിയമം വേണം; പ്രധാനമന്ത്രിയെ സമീപിക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത്

ലൗ ജിഹാദ് ഇരകള്‍ വര്‍ദ്ധിച്ച തോതില്‍ കൊലപാതകങ്ങളും ആത്മഹത്യയും പീഡനങ്ങളും നേരിടുകയാണ്. കേരളം മുതല്‍ ജമ്മു കശ്മീര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഒരു ലോബിയാണ് ഇതിനു പിന്നിലുള്ളത്.

ന്യൂദല്‍ഹി: ലൗ ജിഹാദ് എന്നത് മതതീവ്രവാദ പ്രവര്‍ത്തനമാണെന്നും അതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. ഈ ആവശ്യം ഉന്നയിച്ച് വിഎച്ച്പി നേതാക്കള്‍ പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്. ലൗ ജിഹാദിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, സിമി, ഐഎസ്ഐ തുടങ്ങിയ സംഘടനകളാണെന്ന്  വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി ഡോ സുരേന്ദ്ര ജയിന്‍ പറഞ്ഞു.

ലൗ ജിഹാദ് ഇരകള്‍ വര്‍ദ്ധിച്ച തോതില്‍ കൊലപാതകങ്ങളും ആത്മഹത്യയും പീഡനങ്ങളും നേരിടുകയാണ്. കേരളം മുതല്‍ ജമ്മു കശ്മീര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഒരു ലോബിയാണ് ഇതിനു പിന്നിലുള്ളത്. മറ്റു വിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ ചതിച്ചും ബ്ലാക്ക്മെയില്‍ ചെയ്തും തങ്ങളുടെ വലയില്‍ കുടുക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്ന നയമല്ല. ഇത് മതതീവ്രവാദ പ്രവര്‍ത്തനം കൂടിയാണ്.  

ജിഹാദി കെണിയില്‍ അകപ്പെട്ട ശേഷം ഈ പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുക മാത്രമല്ല, നരക ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. മനുഷ്യക്കടത്ത് അവരെ വേശ്യാവൃത്തിയിലേക്ക് വലിച്ചെറിഞ്ഞ് വില്‍ക്കുന്നതിനു പുറമേ, കുടുംബത്തിലെ പുരുഷന്മാരും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍ബന്ധിത ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവങ്ങളും വര്‍ധിക്കുകയാണെന്നും ജെയിന്‍ ആരോപിച്ചു.

''ഈ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ ഭയാനകമാകുമ്പോള്‍, ഈ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവും കണ്ടെത്തുന്നില്ല, എന്നാല്‍ വളരെ കുറച്ച് പെണ്‍കുട്ടികള്‍ക്കാണ് പോലീസില്‍ പരാതി നല്‍കാന്‍ അവസരം ലഭിക്കുന്നത്. ലൗ ജിഹാദിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, സിമി, ഐഎസ്ഐ തുടങ്ങിയ സംഘടനകളാണ്. കേരളത്തിലെ ഹാദിയയ്ക്ക് വേണ്ടി വലിയ ഫീസ് വാങ്ങി ഒരു സുപ്രീംകോടതി വക്കീല്‍ ഹാജരായ സംഭവം നമ്മുടെ മുന്നിലുണ്ട്. പല കേസുകളിലും ഈ പണിയുടെ പ്രതിഫലമായി തങ്ങള്‍ക്ക് ചില മൗലവിമാര്‍ പണം നല്കിയിരുന്നതായി അറസ്റ്റ് ചെയ്യപ്പെട്ട ജിഹാദികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും ജെയിന്‍.  

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.