login
ഒന്നു ചിരിക്കൂ! വിധു പ്രതാപ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച് പാടിയ ഗാനം പുറത്തിറങ്ങി

അനിശ്ചിതത്വവും വെല്ലുവിളികളും നിറഞ്ഞ ഒരു സമയത്തെയാണ് നമ്മളെല്ലാവരും ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏത് വിഷമഘട്ടത്തെയും അതിജീവിക്കാന്‍ ഹൃദയത്തില്‍ നിന്നും വരുന്ന ഒരു പുഞ്ചിരിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.

ഗായകന്‍ വിധു പ്രതാപ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച് പാടിയ ' ഒന്നു ചിരിക്കൂ' എന്ന ഗാനം പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് എപ്പോഴും ഹൃദയം നിറഞ്ഞ ചിരികള്‍ നല്‍കിയ താരങ്ങളായ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരാണ് ഗാനം പുറത്തിറക്കിയത്. രാവണ ക്രാഫ്റ്റിന്റെ ബാനറില്‍ ഇറങ്ങിയ ഗാനം എഴുതിയിരിക്കുന്നത് അര്‍ഷാദാണ്. എ ഹാപ്പി സിംഗിള്‍ എന്ന ടാഗ് ലൈനോട് കൂടി പുറത്ത് വന്നിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

'ഞാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത് പാടിയ 'ഒന്നു ചിരിക്കൂ', ഒരുപാട് കാരണങ്ങളാല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.  അനിശ്ചിതത്വവും വെല്ലുവിളികളും നിറഞ്ഞ ഒരു സമയത്തെയാണ് നമ്മളെല്ലാവരും ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏത് വിഷമഘട്ടത്തെയും അതിജീവിക്കാന്‍ ഹൃദയത്തില്‍ നിന്നും വരുന്ന ഒരു പുഞ്ചിരിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.എല്ലാ പ്രതിസന്ധികളെയും ശുഭാപ്തി വിശ്വാസത്തോടെ നേരിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒന്നാകും ഈ ഗാനമെന്ന് വിധു പ്രതാപ് അറിയിച്ചു.  

ദീപ്തി വിധു പ്രതാപ് കോണ്‍സെപ്റ്റും സംവിധാനവും ചെയ്ത വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് 3 ഫ്‌ളിക്‌സിന്റെ ബാനറില്‍ നിഖില്‍ ബൈജു ആണ്. ആശിഷ് ടോമിന്റേതാണ് എഡിറ്റിങ്. കളറിസ്റ്റ് ആല്‍വിന്‍ ടോമി.

 

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.