login
'മാസ്റ്റര്‍' ഏറ്റെടുത്ത് സിനിമാ പ്രേമികള്‍; ഇളയദളപതി ചിത്രത്തിന് കേരളത്തില്‍ സമ്മിശ്രപ്രതികരണം; അനന്തപുരയില്‍ കേക്കുമുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

തിരുവനന്തപുരം ജില്ലയില്‍ വിജയ് ഫാന്‍സ് വന്‍ ആഘോഷമാക്കിയാണ് റിലീസ് നടത്തിയത്. കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമാണ് സിനിമയെ വരവേറ്റര്.

കൊറോണ മഹാമാരി തീര്‍ത്ത ഇടവേളകള്‍ക്ക് ശേഷം തിയറ്ററില്‍ എത്തിയ 'മാസ്റ്റര്‍' ഏറ്റെടുത്ത് സിനിമാ പ്രേമികള്‍. ഇളയദളപതി വിജയുടെ സിനിമയ്ക്ക് കേരളത്തില്‍  സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.  ദക്ഷിണേന്ത്യയിലൊട്ടാകെ ആയിരത്തിലധികം സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 

തമിഴ്‌നാട്ടില്‍ എണ്ണൂറില്‍ അധികം തിയേറ്ററുകളിലും കേരളത്തില്‍ 500 തിയറ്ററുകളിലുമാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. വിജയ്‌ക്കൊപ്പം മക്കള്‍സെല്‍വം വിജയ് സേതുപതിയും ഒന്നിക്കുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

മാസ് ചിത്രമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍  യുഎഇ പോലുളള സ്ഥലങ്ങളില്‍ ജനുവരി 12ന് ആദ്യ പ്രദര്‍ശനം നടന്നു.

തമിഴ്‌നാട്ടില്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയില്‍ വിജയ് ഫാന്‍സ് വന്‍ ആഘോഷമാക്കിയാണ് റിലീസ് നടത്തിയത്. കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമാണ് സിനിമയെ വരവേറ്റര്.  

 

 

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.