login
കൊവിഡ് 19: ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാന്‍ 'വിലോകന' സെര്‍ച്ച് എന്‍ജിന്‍

കണ്ടെത്തുക എന്നര്‍ഥം വരുന്ന സംസ്‌കൃത പദമാണ് ഈ നിര്‍മ്മിതബുദ്ധി (എഐ) അധിഷ്ഠിത സെമാന്റിക് സെര്‍ച്ച് എന്‍ജിന് പേരായി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം:  കൊവിഡ് 19  മഹാമാരിയുടെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും  ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) www.vilokana.in എന്ന സെര്‍ച്ച് എന്‍ജിന്‍  വികസിപ്പിച്ചു.

കണ്ടെത്തുക എന്നര്‍ഥം വരുന്ന സംസ്‌കൃത പദമാണ് ഈ നിര്‍മ്മിതബുദ്ധി (എഐ) അധിഷ്ഠിത സെമാന്റിക് സെര്‍ച്ച് എന്‍ജിന് പേരായി നല്‍കിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് ന്യൂറോമോര്‍ഫിക് സിസ്റ്റംസ് (ന്യൂറോ എജിഐ) പ്രൊഫസര്‍ ഡോ. എ.പി ജെയിംസിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങളുടെ ഭാഗമായാണ് ഐഐഐടിഎം-കെ സെര്‍ച്ച് എന്‍ജിന് രൂപം നല്‍കിയത്.

ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താനാകും. ശാസ്ത്രീയ പഠനങ്ങളിലെ സങ്കീര്‍ണവും അതേസമയം സുപ്രധാനവുമായ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുന്നത് ഇപ്പോള്‍ വളരെ പ്രയാസകരമാണ്. ഈ പോരായ്മ പരിഹരിക്കാന്‍ വിലോകന-യ്ക്ക് കഴിയും.

നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള ഈ സാങ്കേതികവിദ്യക്ക് കരുത്തേകിയ സംഘത്തില്‍ ശ്രീജിത്പഞ്ച, ഡോ.അക്ഷയ്മാന്‍ എന്നിവരാണുള്ളത്. ഇവരാണ് സെര്‍ച്ച് എന്‍ജിനെക്കുറിച്ചുള്ള ഗവേഷണ ലേഖനം തയ്യാറാക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള എഐ ടൂള്‍ എന്ന നിലയില്‍, ഗവേഷക സൃഷ്ടികളില്‍ നിന്ന് സന്ദര്‍ഭാടിസ്ഥാനത്തില്‍ ആഴത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുള്ള മികച്ച ദൗത്യമാണിതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒയും ഐഐഐടിഎം-കെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

കീവേഡ് അടിസ്ഥാനത്തിലുള്ള തെരച്ചിലിനുപുറമെ വിശകലനത്തിനും പുതിയ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമായി ശാസ്ത്രീയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്. പുതിയ കീവേഡുകള്‍ കണ്ടുപിടിക്കുക, കൂടുതല്‍ ജനകീയമായ വിവരങ്ങള്‍ മനസിലാക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക, വിവരങ്ങള്‍ സംഗ്രഹിക്കുക,  പുത്തന്‍ പ്രവണതകള്‍ മനസിലാക്കുക എന്നിവയ്ക്കുകൂടി  പ്രയോജനപ്പെടുന്ന തരത്തിലാണ് സെര്‍ച്ച് എന്‍ജിന്‍ തയാറാക്കിയിരിക്കുന്നത്.

 

 

 

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.