login
ശാന്തിക്കാര്‍ക്ക് നേരെ അക്രമം പതിവ്; ദുരൂഹതയേറെ, അക്രമങ്ങളെല്ലാം പുലർച്ചെ, പരാതി നൽകിയിട്ടും പോലീസ് അന്വേഷണമില്ല

ഇതു സംബന്ധിച്ച് മണ്ണഞ്ചേരി, ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായ നടപടി ഉണ്ടായില്ല.

attack

ആലപ്പുഴ: പുലര്‍ച്ചെ സമയങ്ങളില്‍ ക്ഷേത്രത്തില്‍ പോകുന്ന ശാന്തിക്കാര്‍ക്ക് നേരെ അക്രമം പതിവാകുന്നു.  സംഭവത്തില്‍ ദൂരൂഹതയേറെ, തീവ്രവാദ ശക്തികളുടെ പങ്കും സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ മൂന്ന് ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ക്ക് നേരെ അക്രമ ശ്രമം നടന്നു.  

പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  ഇതു സംബന്ധിച്ച് മണ്ണഞ്ചേരി, ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായ നടപടി ഉണ്ടായില്ല. അക്രമങ്ങളിലെല്ലാം സമാനത ഉണ്ടായിരുന്നു. പുലര്‍ച്ചെ ഇരുചക്രവാഹനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ ശാന്തിക്കാരെ ആയുധങ്ങളുമായി അക്രമികള്‍ പിന്തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം വടിവാള്‍ വീശിയെങ്കിലും ശാന്തിക്കാരന്‍ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.  

സംഭവം തുടര്‍ക്കഥയായതോടെ പുലര്‍ച്ചെ ക്ഷേത്രത്തില്‍ പോകാന്‍ പലര്‍ക്കും ഭയമാണ്.  ചില തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് വാളുപയോഗിച്ച് നായകളെ വെട്ടി പരിശിലീക്കുന്നതായി വാര്‍ത്തകളുള്ള സാഹചര്യത്തില്‍ ശാന്തിക്കാര്‍ക്ക് നേരെയുള്ള അക്രമം പോലീസ് ഗൗരവത്തിലെടുത്ത് അന്വേഷിക്കണമെന്ന്  ആവശ്യം ഉയരുന്നു.

 

 

  comment

  LATEST NEWS


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


  നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.