login
അബ്ദുള്‍ നാസര്‍ മഅദനി ക്രിമിനലെന്ന് ജോര്‍ജ് കുര്യന്‍‍; അങ്ങനെ വിളിക്കരുതെന്ന് വിടി ബല്‍റാം; ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയെ വെള്ളപൂശി കോണ്‍ഗ്രസ്

നിരവധിപേരുടെ മരണത്തിന് കാരണമായ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് ബംഗളൂരു ജയിലില്‍ കഴിയുന്ന മഅദനിയെ ക്രിമിനല്‍ തന്നെയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ഈ ക്രിമിനലിനെ രക്ഷിക്കാന്‍ വേണ്ടി, നിയമ സഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നല്ലോയെന്നും അദേഹം ചോദിച്ചു.

തിരുവനന്തപുരം: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് തൃത്താല എംഎല്‍എ വി.ടി ബല്‍റാം.  മഅദനിയെ ക്രിമിനല്‍ എന്നു വിളിക്കുന്നത് ക്രൂരമായ നടപടിയാണെന്ന് ബല്‍റാം റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

നിരവധിപേരുടെ മരണത്തിന് കാരണമായ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് ബംഗളൂരു ജയിലില്‍ കഴിയുന്ന മഅദനിയെ ക്രിമിനല്‍ തന്നെയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ഈ ക്രിമിനലിനെ  രക്ഷിക്കാന്‍ വേണ്ടി, നിയമ സഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നല്ലോയെന്നും അദേഹം ചോദിച്ചു.  

അപ്പോള്‍ കേരള നിയമസഭയുടെ പ്രമേയങ്ങള്‍ക്ക് എന്താണ് വിലയുള്ളത്.  പ്രമേയങ്ങള്‍ക്ക് നിയമത്തിന്റെ മുമ്പില്‍ എന്താണ് വിലയുള്ളത്? രാഷ്ട്രീയ ലക്ഷ്യം വെച്ച് ജനാധിപത്യത്തെയും നിയമസഭയെയും അപഹാസ്യപ്പെടുത്തുകയാണെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. ഇൗ പരാമര്‍ശത്തിനൊടുവിലാണ് മഅദനിയെ വെള്ളപൂശി ബല്‍റാം ചര്‍ച്ചയില്‍ എത്തിയത്.

'ബിജെപി പ്രതിനിധി പറഞ്ഞ കാര്യങ്ങള്‍ അത്ര ഉചിതമാണെന്ന് തോന്നുന്നില്ല. അതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. അബ്ദുള്‍ നാസര്‍ മഅദനിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത് വളരെ ക്രൂരമായ പരാമര്‍ശമാണ്. അദ്ദേഹം എത്രയോ കാലമായി തടവറയില്‍ കഴിയുകയാണ്. ആ നിലയിലുള്ള പരാമര്‍ശം ഉചിതമല്ല' എന്നാണ് വിടി ബല്‍റാം എംഎല്‍എ പറഞ്ഞത്.  

 

    comment

    LATEST NEWS


    സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


    ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


    അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


    മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


    സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


    പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


    കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


    ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.