login
കൊറോണയെ മാളുകളിൽ പോയി വിലയ്ക്ക് വാങ്ങണോ? ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സോഹൻ റോയിയുടെ അണുകവിത

എന്തായാലും മലയാളികളുടെ ഇപ്പോഴത്തെ ഈ മനോഭാവത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സോഹൻ റോയ് എഴുതി ബി ആർ ബിജുറാം സംഗീതം നൽകി ആലപിച്ച 'അണു മഹാമാൾ ' എന്ന കവിത സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

 

മനുഷ്യ രാശിക്ക് മേൽ ഭീതിയുടേയും മരണത്തിന്റെയും നിഴൽ വീഴ്ത്തിയിരിക്കുകയാണ് കൊറോണ എന്ന അണുരൂപം. പക്ഷെ മലയാളിക്ക് ഇപ്പോഴും അതിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ? 

എന്തായാലും മലയാളികളുടെ ഇപ്പോഴത്തെ ഈ മനോഭാവത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സോഹൻ റോയ് എഴുതി ബി ആർ ബിജുറാം സംഗീതം നൽകി ആലപിച്ച 'അണു മഹാമാൾ ' എന്ന കവിത സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. 

മതത്തിന്റെയും ഭാഷയുടെയും രാജ്യങ്ങളുടെയും വേലിക്കെട്ടുകൾ ഭസ്മമാക്കി, കാട്ടുതീയുടെ ആയിരമിരട്ടി വേഗതയിൽ ഓടുന്ന രോഗത്തെ പിടിച്ചു കെട്ടാൻ, ആളുകൾ ഒത്തു കൂടാൻ ഇടയുള്ള സർവ്വ സംഗമ കേന്ദ്രങ്ങളും അടച്ചു പൂട്ടുക എന്നതാണ് ഭരണ കൂടങ്ങളുടെ മുന്നിലുള്ള വഴി എന്ന് കവി ആദ്യ രണ്ട് വരികളിൽ വിശദീകരിക്കുന്നു. എന്നാൽ വീണ് കിട്ടിയ അവസരങ്ങളെ എങ്ങനെ പരമാവധി തനിക്ക് പ്രയോജനകരമാകുന്ന രീതിയിൽ മുതലാക്കാം എന്ന കാര്യത്തിൽ ജന്മാന്തരങ്ങളായി ഗവേഷണം നടത്തിക്കോണ്ടിരിക്കുന്ന മലയാളി, ഇതിനെയും ഒരു 'അവധിക്കാലമായി ' കാണുകയാണ്. ഊണും ഉറക്കവുമൊഴിച്ച് അണുവിനെതിരേ ലോകം മുഴുവൻ ഒരു മഹായുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, കുടുംബ സമേതം 'മാളുകൾ ' സന്ദർശിക്കുന്നതിനേക്കുറിച്ച് ആലോചിക്കാൻ മലയാളിക്കേ കഴിയൂ എന്ന് കവി പറഞ്ഞു വയ്ക്കുന്നു. ആക്ഷേപഹാസ്യവും അവബോധവും സമന്വയിപ്പിച്ച മനോഹരമായ ഇത്തരം ഓർമ്മപ്പെടുത്തലുകളിലൂടെ സാംസ്‌കാരിക നായകരുടെ തൂലികകൾ ലോകത്ത് നിലവിലുള്ള ഭാഷകളിലൂടെയൊക്കെ സഞ്ചരിച്ചുകൊണ്ടിരിക്കേണ്ട സമയമാണ് ഇത്. ഹാസ്യത്തിലൂടെ സാമൂഹ്യ അവബോധം ഊട്ടിയുറപ്പിക്കാൻ മുൻകൈയെടുക്കുകയാണ് ഡോക്ടർ സോഹൻ റോയി

comment
  • Tags:

LATEST NEWS


കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; നടന്‍ റിയാസ് ഖാനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അക്രമികള്‍; മൂന്നു പേര്‍ അറസ്റ്റില്‍


കൊറോണയില്‍ കാസര്‍ഗോഡിന് കൈത്താങ്ങായി സുരേഷ് ഗോപി; മൂന്ന് വെന്റിലേറ്ററുകളും 29.25 ലക്ഷം രൂപയും; അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമെന്ന് ഗോകുല്‍


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.