login
അമേരിക്കയിൽ വ്യാപന ശേഷിയുള്ള പുതിയ വൈറസ് പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്, പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ല

പുതിയ ഭരണകൂടത്തിന്റെ ആദ്യ ആഴ്ചകളിൽ രോഗതോത് ഉയരുമെന്നും കോവിഡ് മരണനിരക്ക് ഫെബ്രുവരി അവസാനത്തോടെ അഞ്ച് ലക്ഷം കടക്കുമെന്നും വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന റോൺ ക്ലെയിൻ മുന്നറിയിപ്പ് നൽകി.

വാഷിങ്‌ടൺ: 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള പുതിയ വൈറസ് അമേരിക്കയിൽ പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാൻ കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്ന് യു‌എസ് രോഗ പ്രതിരോധകേന്ദ്രം (സി‌ഡി‌എസ്) മുന്നറിയിപ്പ് നൽകുന്നു.  

പുതിയ ഭരണകൂടത്തിന്റെ ആദ്യ ആഴ്ചകളിൽ രോഗതോത് ഉയരുമെന്നും കോവിഡ് മരണനിരക്ക് ഫെബ്രുവരി അവസാനത്തോടെ അഞ്ച് ലക്ഷം കടക്കുമെന്നും വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന റോൺ ക്ലെയിൻ മുന്നറിയിപ്പ് നൽകി. ‘അണയുന്നതിന് മുൻപുള്ള ആളിക്കത്തൽ പോലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന് മുൻപായി രോഗികൾ കൂടുന്ന അവസ്ഥയുണ്ടാകും. ഇന്ന് രോഗിയുമായി സമ്പർക്കമുണ്ടായ ആൾക്കാണ് അടുത്ത മാസം രോഗം സ്ഥിരീകരിക്കുപ്പെടുകയും ഫെബ്രുവരിയിൽ മരണങ്ങളിൽപ്പെടുകയ്യും ചെയ്യുന്നത്. മാർച്ചിലും ഇത് തുടരാം. കാര്യങ്ങൾ വരുതിയിലാ‍വാൻ അല്പം സമയം പിടിക്കും’ അദ്ദേഹം പറഞ്ഞു.  

അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവിൽ 76 പേർക്ക് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങളെ വൈറസിൽ നിന്ന് സംരക്ഷിക്കാൻ വാക്സിൻ കുത്തിവെയ്പ് വർദ്ധിപ്പിക്കണമെന്ന് സിഡി‌എസിന്റെ റിപ്പോർട്ടിൽ പറയുന്നു. മാസ്ക് ധരിക്കൽ, സാമൂഹിക അകലം എന്നീ സുരക്ഷാ മുൻ‌കരുതൽ നടപടികൾ ശീലമാക്കണം. ഈ പ്രതിരോധ നപടികൾ അധികം വൈകാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാൽ കൂടുതൽ ഫലപ്രദമാകുമെന്ന് സി‌ഡി‌എസ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.  

അതേസമയം പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ലെന്നും ലഭ്യമായവ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് അടുത്ത ഡോസ് നൽകാൻ മാത്രം പര്യാപ്തമാണെന്നുമാണ് വിവരം. ഉത്പാദനത്തിലും വിതരണത്തിലുമുള്ള മുൻ‌പത്തെ ടീമിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്ന് റോൺ ക്ലെയിൻ പറയുന്നു. 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.