login
ജസ്റ്റീസ് വിജയ ശങ്കറിനെ വാഷിങ്ടന്‍ അപ്പീല്‍ കോര്‍ട്ട് ജഡ്ജി; നോമിനേറ്റ് ചെയ്ത് ട്രംപ്

രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലേക്ക് വിജയ ശങ്കറിന്റെ 15 വര്‍ഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍-അമേരിക്കന്‍ ജസ്റ്റിസ് ഒഫിഷ്യല്‍ വിജയ ശങ്കറിനെ വാഷിങ്ടന്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ജൂണ്‍ 25ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പലേറ്റ് സെക്ഷന്‍ ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫാണ് ഇപ്പോള്‍ വിജയശങ്കര്‍.  

രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലേക്ക് വിജയ ശങ്കറിന്റെ 15 വര്‍ഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്നതിനു മുമ്പു വാഷിങ്ടന്‍ ഡിസിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു വിജയശങ്കര്‍. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും വെര്‍ജീനിയ യൂണിവേഴ്‌സിറ്റി ലോ  സ്കൂളില്‍ നിന്നും ജെഡിയും കരസ്ഥമാക്കിയ ശേഷം വെര്‍ജീനിയ ലോ റിവ്യുവില്‍ നോട്ട്‌സ് എഡിറ്ററായിരുന്നു.  

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വാഷിംഗ്ടണ്‍ കോളേജ് ഓഫ് ലൊയില്‍ അസോസിയേറ്റ് പ്രൊഫസറായും വിജയ ശങ്കര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ക്ക് വിജയ ശങ്കര്‍ അര്‍ഹനായിട്ടുണ്ട്.

comment

LATEST NEWS


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടിയേരിയുടെ ഗണ്‍മാന്റെ മകന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസില്ലാതാക്കാന്‍ ഉന്നത ഇടപെടല്‍, പണം നല്‍കി ഒഴിയാനും ശ്രമം


'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍


രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്; സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും


സ്വര്‍ണക്കടത്ത് : ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി


കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍


ചരിത്രം തുണച്ചു, ചരിത്ര വിധി പിറന്നു


സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍


ജനവിശ്വാസമാണ് തേടേണ്ടത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.