മാനന്തവാടി: വയനാട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കണമെന്ന അവിശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് വയനാട് ടൂറിസം ഓര്ഗനൈസേഷന് കത്ത് നല്കി.
ജില്ലയിലെ നോര്‍ത്ത് സൗത്ത് വയനാട് വനം ഡിവിഷനുകളിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്നത് ഈ മേഖലയില്‍ വ്യാപകമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നൂറ് കണക്കിന് പേരാണുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ഹോട്ടലുകളള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവരും മറ്റ് സംരഭങ്ങളും പ്രതിസദ്ധിയിലാണ്.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകള്‍ തീര്‍ക്കുന്നതിന് സര്‍ക്കാര്‍ തിരുമാനമെടുക്കണമെന്നും വയനാട് ടൂറിസംഓര്ഗനൈസേഷന് ആവിശ്യപെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.എ. അബുദുള്‍ ഹക്കീം അധ്യക്ഷനായി. സെക്രട്ടറി റോബിന് ജോസ്, വിമല്‍ദേവ്, തുടങ്ങിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: