login
എയര്‍ഫ്രെയ്റ്റിലെ ഇ-ബുക്കിംഗില്‍ സുപ്രധാന പങ്കാളിത്തവുമായി ഐബിഎസും വെബ്കാര്‍ഗോയും

കൊവിഡ്-19 നെത്തുടര്‍ന്ന് വ്യോമയാന മേഖലയില്‍ ചരക്കുനീക്കത്തിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ഡിജിറ്റല്‍വല്‍കരണം യാഥാര്‍ഥ്യമാക്കുകയായിരിക്കും രണ്ടു സ്ഥാപനങ്ങളും ചേര്‍ന്നുള്ള തേര്‍ഡ്പാര്‍ട്ടി സംവിധാനം ചെയ്യുക.

തിരുവനന്തപുരം: കൊവിഡ് കാലത്തേതടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ചരക്കുനീക്കം ഡിജിറ്റല്‍വല്‍കരിച്ച് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ യാത്രാമേഖലയിലെ പ്രശസ്ത സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറും ചരക്കുനീക്കത്തില്‍ ലോകത്തെ പ്രമുഖ നൂതന ഡിജിറ്റല്‍ കമ്പനിയായ വെബ്കാര്‍ഗോയും കൈകോര്‍ക്കുന്നു. 

തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ്-ന്റെ ഉപയോക്താക്കളായ മുപ്പതോളം ആഗോള വിമാനക്കമ്പനികള്‍ക്കും വെബ്കാര്‍ഗോയുടെ 1900 കാര്‍ഗോ ഉപയോക്താക്കള്‍ക്കും ഇ-ബുക്കിംഗിലെ നൂതനവും അനായാസവുമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.  

കൊവിഡ്-19 നെത്തുടര്‍ന്ന് വ്യോമയാന മേഖലയില്‍ ചരക്കുനീക്കത്തിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ഡിജിറ്റല്‍വല്‍കരണം യാഥാര്‍ഥ്യമാക്കുകയായിരിക്കും രണ്ടു സ്ഥാപനങ്ങളും ചേര്‍ന്നുള്ള തേര്‍ഡ്പാര്‍ട്ടി സംവിധാനം ചെയ്യുക.  

എയര്‍ഫ്രെയ്റ്റ് മേഖലയിലെ ഡിജിറ്റല്‍വല്‍കരണം സുപ്രധാനമായ മൂന്നേറ്റമായിരിക്കും സൃഷ്ടിക്കുന്നതെന്നും സമീപഭാവിയില്‍തന്നെ ബിസിനസ് മേഖലയില്‍ ഇതിന്റെ മാറ്റം പ്രകടമാകുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റും കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം മേധാവിയുമായ അശോക് രാജന്‍ പറഞ്ഞു. ഉപയോക്താവിന്  കൂടുതല്‍ സുതാര്യതയും പ്രതികരണശേഷിയും മൂല്യവും ഇത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

 

 

 

comment
  • Tags:

LATEST NEWS


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം


ഏതു പാവപ്പെട്ടവനായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണം; പ്രവാസികളോടുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.