login
സസ്പെന്‍സും ത്രില്ലും കോര്‍ത്തിണക്കിയ വെബ്സീരീസ് 'വട്ടവട ഡയറീസ്', ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള വെബ്സീരീസില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് വട്ടവട ഡയറീസ്. വേറിട്ട പ്രമേയവും അവതരണത്തിലെ പുതുമയും ഈ സീരീസിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.

സസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് 'വട്ടവട ഡയറീസ്'ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. 

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള വെബ്സീരീസില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് വട്ടവട ഡയറീസ്. വേറിട്ട പ്രമേയവും അവതരണത്തിലെ പുതുമയും ഈ സീരീസിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവടയുടെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്‍റെ ഇതിവൃത്തം. സിനിമാ ചിത്രീകരണവുമായി വട്ടവടയില്‍ എത്തുന്ന സംഘത്തിലേക്ക് അവിചാരിതമായി ഒരു പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്ന് ആ ലൊക്കേഷനിലും അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലും ആ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം വലിയ പ്രതിസന്ധികളിലേക്ക് മാറുകയാണ്. അങ്ങനെ ആകസ്മികമായി നടന്ന ഒരു ചെറിയ സംഭവം വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറുന്നതാണ് കഥാതന്തു. അങ്ങനെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്‍റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഹരംകൊള്ളിക്കുന്നതാണ് ഓരോ എപ്പിസോഡും. പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ വട്ടവടയിലും മൂന്നാറിലുമായി ചിത്രീകരിക്കുന്ന ഈ സീരീസ് പുതിയൊരു ദൃശ്യഭംഗികൂടി നമുക്കു സമ്മാനിക്കുകയാണ്. ഹൃദയ ഹാരിയായ ഗാനങ്ങളും വട്ടവട ഡയറീസിന്‍റെ മറ്റൊരു പുതുമയാണ്. മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്‍റെ പ്രധാന ലൊക്കേഷന്‍. പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസില്‍ അണിനിരക്കുന്നുണ്ട്.  

തുല്ല്യ പങ്കാളിത്തമുള്ള അഞ്ച് അഭിനേതാക്കളാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് രണ്ടാംവാരം ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. 'എന്നാലും  ശരത്' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.