login
വാരഫലം (മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 28 വരെ)

മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 28 വരെ

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമാണ്. പൂര്‍വ്വികസമ്പത്തുകള്‍ അനുഭവത്തില്‍ വരും. സ്ത്രീജനങ്ങള്‍ ഹേതുവായി അപവാദ ശ്രവണത്തിന് യോഗമുണ്ട്. ചെറു യാത്രകള്‍ കൂടുതല്‍ പ്രയോജനകരമാകും.                              

ഇടവക്കൂറ്: 

കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

തൊഴില്‍രംഗത്ത് കൂടുതല്‍ പുരോഗതിയും, ഗൃഹത്തില്‍  അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടിയും വരും. പൂര്‍ണമായി വിശ്വസിക്കുന്നവര്‍ ചതിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യനില കൂടുതല്‍ മെച്ചമാകും.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. വിശേഷപ്പെട്ട ദേവാലയ ദര്‍ശനത്തിന് യോഗം. അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതല അന്യരെ ഏല്‍പ്പിക്കുന്നതും അബദ്ധമാകും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4),  പൂയം, ആയില്യം

അശ്രദ്ധകൊണ്ട് പണമിടപാടുകളില്‍ നഷ്ടം സംഭവിക്കുവാന്‍ സാധ്യത. ജീവിതഗതിയെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍ വന്നുചേരും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

സമാനസംസ്‌കാരത്തില്‍പ്പെട്ടവരുമായി സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുവാന്‍ അവസരമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. എതിര്‍പ്പുകള്‍ വന്നുചേരുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണത്താല്‍  മനസ്സമാധാനമുണ്ടാകും. പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. അനുകരണങ്ങളില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

പുതിയ സ്‌നേഹബന്ധം ഉടലെടുക്കുമെങ്കിലും വഞ്ചിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മാന്യമായ പെരുമാറ്റ രീതി അവലംബിക്കുവാന്‍ തയ്യാറാകും. സന്താനങ്ങളുടെ സല്‍പ്രവൃത്തികൊണ്ട് സമാധാനം ഉണ്ടാകും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനവസരം വന്നു ചേരും. പ്രതിസന്ധികളില്‍ തളരാതെ  പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. യാത്രാവേളയില്‍ പണം നഷ്ടപ്പെടാതെ സൂക്ഷിക്കണം. പ്രത്യുപകാരം ചെയ്യുവാന്‍ സാധിച്ചതിനാല്‍ കൃതാര്‍ത്ഥതയുണ്ടാകും.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

യാത്രാ വേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടുവാനിടയുണ്ട്. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സാംക്രമിക രോഗങ്ങളാല്‍ അവധിയെടുക്കുവാനിടവരും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം,  അവിട്ടം (1/2)

അധ്വാനഭാരത്താല്‍ മറ്റ് ഉദ്യോഗത്തിന് ശ്രമിക്കും. കാര്‍ഷിക വേളകളില്‍ നിന്നും അഭാവമുണ്ടാകും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രായോഗിക വശം ചിന്തിക്കാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. വാക്‌വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ഭാവിയിലേക്ക് നല്ലത്. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. അഴിമതി ആരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

മക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള തൊഴില്‍ മേഖലകളില്‍ നിന്നും പിന്മാറുകയാണ് നല്ലത്. സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. അഹംഭാവം ഒഴിവാക്കണം.

comment
  • Tags:

LATEST NEWS


കേരളത്തിനു പുറത്ത് 18 മലയാളികള്‍ മരിച്ചു; പ്രവാസികളെക്കുറിച്ച് ഉല്‍ക്കണ്ഠയെന്ന് മുഖ്യമന്ത്രി; ഇടപെടലിനായി വിദേശകാര്യമന്ത്രിക്ക് കത്ത്


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.