login
വിന്‍ഡീസ് കളത്തിലിറങ്ങുക വംശീയതയ്‌ക്കെതിരായ ലോഗോയുമായി

ഏറെ ചിന്തിച്ച ശേഷമാണ് ' ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ലോഗോ ധരിച്ച് കളിക്കാന്‍ തീരുമാനിച്ചത്. വംശീയതയെ വാതുവെപ്പും മയക്കുമരുന്നും പോലുള്ള കുറ്റമായി പരിഗണിക്കണമെന്നും ഹോള്‍ഡര്‍ ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കറുത്ത വര്‍ഗക്കാരെ പിന്തുണ അറിയിച്ച്് 'ബ്ലാക്ക് ലൈവസ് മാറ്റര്‍' ലോഗോ രേഖപ്പെടുത്തിയ ജേഴ്‌സി ധരിച്ചാണ് വിന്‍ഡീസ് താരങ്ങള്‍ കളിക്കാനിറങ്ങുക. കായിക രംഗത്തെ വംശീയതയ്‌ക്കെതിരെ പ്രതിഷേധ സൂചകമായാണ് വിന്‍ഡീസിന്റെ ഈ നീക്കം.

അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്് ഫ്‌ളോയ്ഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ലോകത്ത് വംശീയതയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ പിന്തുണയ്ക്കുകയും വംശീയതക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടതും ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നതായി വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

ഏറെ ചിന്തിച്ച ശേഷമാണ് ' ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ലോഗോ ധരിച്ച് കളിക്കാന്‍ തീരുമാനിച്ചത്. വംശീയതയെ വാതുവെപ്പും മയക്കുമരുന്നും പോലുള്ള കുറ്റമായി പരിഗണിക്കണമെന്നും ഹോള്‍ഡര്‍ ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകളാണ് വിന്‍ഡീസ് കളിക്കുക. ആദ്യ ടെസ്റ്റ് ജൂലൈ എട്ടിന് സതാംപ്റ്റണില്‍ ആരംഭിക്കും. രണ്ട് ടെസ്റ്റ്് ജൂലൈ പതിനാറിനും അവസാന ടെസ്റ്റ് ജൂലൈ ഇരുപത്തിനാലിനും മാഞ്ചസ്റ്ററില്‍ ആരംഭിക്കും.

 

comment
  • Tags:

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.