login
തമിഴ് സിനിമയ്ക്ക് വേണ്ടി തിയറ്റര്‍ തുറക്കാനാകില്ലെന്ന് ദിലീപ്; കേരളത്തിലെ തിയറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കും; അതിര്‍ത്തി കടക്കാതെ വിജയിയുടെ മാസ്റ്റര്‍

മുന്‍പ് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. തമിഴ് സിനിമയായ 'മാസ്റ്റര്‍'ന് ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കേണ്ടന്ന തീരുമാനം എടുത്തിരിക്കുന്നത്.

കൊച്ചി: വിജയിയുടെ 'മാസ്റ്റര്‍' സിനിമയുടെ റിലീസിനായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള). ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫിയോകിന്റെ ജനറല്‍ ബോഡി യോഗം വ്യക്തമാക്കി.  

മുന്‍പ് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. തമിഴ് സിനിമയായ 'മാസ്റ്റര്‍'ന് ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കേണ്ടന്ന തീരുമാനം എടുത്തിരിക്കുന്നത്.  

തമിഴ് സിനിമയ്ക്ക് വേണ്ടി തിയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടുവെന്ന് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുളളവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കുക, തിയറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജീകരിക്കാന്‍ ഒരാഴ്ച സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേറ്റര്‍ തുറന്നാല്‍ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചത്. പിന്നീട് ജനുവരി 5 മുതല്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പകുതി ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി  

  comment
  • Tags:

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.