login
സ്ത്രീ വിരുദ്ധതയുടെ കുറ്റപത്രങ്ങള്‍

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കേസിലും മറിച്ചല്ല സംഭവിച്ചത്. ആദ്യ നാളുകളില്‍ തന്നെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ഓര്‍മയുണ്ടാകണം, പിണറായി വിജയന്റെ ചിത്രം കണികണ്ടുണര്‍ന്നിരുന്ന വിദ്യാര്‍ഥി. ആ മകന്റെ മരണത്തിന് നീതി തേടി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജയെ എങ്ങനെ മറക്കും. ആ അമ്മയോട് പിണറായിയുടെ  പോലീസ് കാട്ടിയ ക്രൂരത... പോലീസിന്റെ ചവിട്ടേറ്റ്, തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെട്ട മഹിജ കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം അമ്മമാരുടെ പ്രതിനിധിയാണ്.

 കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കേസിലും മറിച്ചല്ല സംഭവിച്ചത്. ആദ്യ നാളുകളില്‍ തന്നെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെന്ന് ആരോപിക്കുന്ന രണ്ട് യുവാക്കളുടെ ചിത്രം പത്രത്തില്‍ പരസ്യം ചെയ്തത്.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പീഡനക്കേസില്‍ സംഭവിച്ചതെന്താണ്. സര്‍ക്കാരിനോ പോലീസിനോ നിയന്ത്രണമില്ലാത്ത ഇടമാണ് മഠമെന്ന് പറയാം. പക്ഷേ, സര്‍ക്കാര്‍ ആര്‍ക്കൊപ്പമായിരുന്നു? ഇരയായി കന്യാസ്ത്രീകള്‍ക്കൊപ്പമോ, അതോ വേട്ട നടത്തിയ ബിഷപ് ഫ്രാങ്കോയ്ക്കൊപ്പമോ?

മൂന്നാഴ്ച മുമ്പ് വനപാലകര്‍ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീടിനു സമീപത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  പി.പി. മത്തായിയുടെ ഭാര്യയോടും സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത്. നീതി ലഭിച്ചിട്ടേ മൃതദേഹം സംസ്‌കരിക്കൂവെന്ന മത്തായിയുടെ ഭാര്യ ഷീബയുടെ വാക്കില്‍ സര്‍ക്കാരിലും പോലീസിലും അവര്‍ക്കെത്രമാത്രം വിശ്വാസമുണ്ടെന്നതിന്റെ കുറ്റപത്രമാണ്. എണ്ണിപ്പറയേണ്ടതാവശ്യമാണെങ്കിലും ഓരോന്നും എണ്ണിയെണ്ണി വിവരിക്കാനിടമില്ല.

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.