login
നിരീക്ഷണത്തിലുള്ളവര്‍ക്ക് പുസ്തകവുമായി വനിതാ പൊലീസ് ബുള്ളറ്റ് ടീം

കൊറോണ വൈറസ് വ്യാപനം കൂടിയ സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളുമായി വാട്‌സാപ്പ് കൂട്ടായ്മ രംഗത്ത്. തൃശൂര്‍ ടൗണ്‍ പോലീസ് ബുള്ളറ്റ് പട്രോളിങ് വനിതാ സംഘവുമായി സഹകരിച്ച് നന്മ മലയാളം വാട്‌സാപ്പ് കൂട്ടായ്മയാണ് പുസ്തകങ്ങള്‍ നല്‍കുന്നത്.

തൃശൂര്‍: കൊറോണ വൈറസ് വ്യാപനം കൂടിയ സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളുമായി വാട്‌സാപ്പ് കൂട്ടായ്മ രംഗത്ത്. തൃശൂര്‍ ടൗണ്‍ പോലീസ് ബുള്ളറ്റ് പട്രോളിങ് വനിതാ സംഘവുമായി സഹകരിച്ച് നന്മ മലയാളം വാട്‌സാപ്പ് കൂട്ടായ്മയാണ് പുസ്തകങ്ങള്‍ നല്‍കുന്നത്.

'സ്‌നേഹപൂര്‍വം എന്റെ പുസ്തകം' എന്ന സന്ദേശവുമായി ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നും മറ്റുമായി ശേഖരിച്ച പുസ്തകങ്ങള്‍ കൈമാറി. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം തൃശൂര്‍ വനിത പോലീസ് സ്റ്റേഷനില്‍ നടന്നു. വനിതാ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ. പി.വി. സിന്ധുവിന് നന്മ മലയാളം കൂട്ടായ്മ പ്രതിനിധി ജി.ബി. കിരണ്‍ പുസ്തകങ്ങള്‍ കൈമാറി. പുസ്തകങ്ങള്‍ക്കൊപ്പം പോലീസിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ മുതലായവയും കൂട്ടായ്മ വഴി നല്‍കും. 

നിരീക്ഷണത്തില്‍ കഴിയുന്നവരെ ദിവസേന വീടുകളില്‍ സന്ദര്‍ശിക്കുന്ന വനിത പോലീസ് സംഘം പുസ്തക വിതരണം നടത്തുമെന്ന് ഗ്രൂപ്പംഗം കൂടിയായ സിപിഒ. അപര്‍ണ ലവകുമാര്‍ പറഞ്ഞു. ആദ്യഘട്ടമായി 136 പുസ്തകളാണ് നല്‍കിയത്. തുടര്‍ന്ന് വായനക്കാരുടെ താല്പര്യം കൂടി ഗ്രൂപ്പില്‍ പങ്കുവെച്ചശേഷം പുസ്തകങ്ങള്‍ ശേഖരിക്കാനാണ് പരിപാടി.

 

 

comment

LATEST NEWS


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.