login
89 വയസ്സുകാരി ആക്രമിക്കപ്പെട്ട പരാതി വിളിച്ചുപറഞ്ഞയാള്‍ക്ക് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ശകാരം; വീണ്ടും വിവാദത്തില്‍പ്പെട്ട് എം.സി. ജോസഫൈന്‍

ഇക്കുറി 89 വയസ്സുകാരിയെ അയല്‍ക്കാരന്‍ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് വനിതാകമ്മീഷനെ ഫോണില്‍ വിളിച്ച ബന്ധുവിനെതിരെയായിരുന്നു വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമുണ്ടായത്. . ഫോണ്‍സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തായതോടെ ഇക്കാര്യം വിവിധ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

തിരുവനന്തപുരം: നേരത്തെ പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വീണ്ടും വിവാദത്തില്‍. ഇക്കുറി 89 വയസ്സുകാരിയെ അയല്‍ക്കാരന്‍ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് വനിതാകമ്മീഷനെ ഫോണില്‍ വിളിച്ച ബന്ധുവിനെതിരെയായിരുന്നു വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമുണ്ടായത്. . ഫോണ്‍സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തായതോടെ ഇക്കാര്യം വിവിധ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.  

പരാതി എന്തിനാണ് വനിതാകമ്മിഷന് നല്‍കുന്നത് എന്നായിരുന്നു ജോസഫൈന്‍റെ ചോദ്യം. 89 വയസ്സുള്ള ഒരു സ്ത്രീയുടെ പരാതി എന്തിനാണ് വനിതാകമ്മിഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് എത്തണമെന്നും ആയിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷയുടെ മറ്റൊരു വിചിത്ര വാദമുഖം.

പത്തനംതിട്ടയിലാണ് 89കാരി വൃദ്ധയ്ക്ക് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയെ മദ്യലഹരിയില്‍ എത്തിയ അയല്‍വാസി മര്‍ദ്ദിക്കുകയായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുവായ ഉല്ലാസ് ആണ് വനിതാകമ്മീഷന്‍ അധ്യക്ഷയെ വിളിച്ചത്. നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ജനവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങിന് എത്തണമെന്നാവശ്യപ്പെട്ട് വനിതാകമ്മീഷനില്‍ നിന്നും നോട്ടീസ് ലഭിച്ച സാഹചര്യത്തിലായിരുന്നു ഉല്ലാസ് ജോസഫൈനുമായി ബന്ധപ്പെട്ടത്. പരാതിക്കാരിയോട് വനിതാകമ്മീഷന്‍ അടൂരില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 89 വയസ്സായതിനാല്‍ അത്രദൂരം യാത്ര ചെയ്ത് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉല്ലാസ് പറഞ്ഞു. അപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടുകൂടേ എന്നായി ജോസഫൈന്റെ ചോദ്യം. പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാത്തതിനാലാണ് വനിതാകമ്മിഷന്‍ അധ്യക്ഷയെ ഉല്ലാസ് ബന്ധപ്പെടുന്നത്. '89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം' എന്നായി ജോസഫൈന്‍. വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ശബ്ദത്തിന്റെ മുഖമുദ്ര ധാര്‍ഷ്ട്യമായിരുന്നു. നേരത്തെ പെരുംപട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.  

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.