login
വണ്ടര്‍ വുമണ്‍ പ്രദര്‍ശനത്തിന്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് സിനിമ 'വണ്ടര്‍ വുമണ്‍ 1984' ഇന്ത്യയില്‍ ഡിസംബര്‍ 24 നു പ്രദര്‍ശനത്തിന്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് സിനിമ 'വണ്ടര്‍ വുമണ്‍ 1984' ഇന്ത്യയില്‍ ഡിസംബര്‍ 24 നു പ്രദര്‍ശനത്തിന്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.  

പ്രശസ്ത ഇസ്രായേല്‍ നടിയും മോഡലുമായ ഗാല്‍ ഗെദോത് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ലോകത്തെ രക്ഷിക്കുകയെന്ന ദൗത്യമാണ് നായികക്കുള്ളത്. 2017 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമണ്‍ സിനിമയുടെ തുടര്‍ച്ചയാണിത്. സ്വര്‍ണ ചിറകുകള്‍ ധരിച്ച്, ആകാശത്തിലൂടെ ഇടിമിന്നല്‍ കണക്ക് പായുന്ന സാങ്കല്‍പ്പിക കഥാപാത്രം ഡയാന എന്ന വണ്ടര്‍ വുമണിന് ഇക്കുറി രണ്ടു പ്രബല എതിരാളികളാണുള്ളത്. മാക്‌സ് ലോര്‍ഡ് എന്ന പുരുഷ കഥാപാത്രവും, ചീറ്റ എന്ന സ്ത്രീ കഥാപാത്രവും. പെഡ്രോ പാസ്‌ക്കലും ക്രിസ്റ്റിന്‍ വിഗുമാണ് യഥാക്രമം ഈ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.  

മുന്‍ ചിത്രങ്ങളില്‍ മറഞ്ഞിരുന്നു സാഹസികത കാട്ടിയിരുന്നതിനു പകരം ഡയാന ഇക്കുറി ബുദ്ധിയും, ശക്തിയും സാഹസികതയും നേരിട്ട് പുറത്തെടുത്ത് ദുഷ്ട ശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിക്കുകയാണ്. സ്റ്റീവ് ട്രെവര്‍ എന്ന പ്രേമഭാജനമായി ക്രിസ് പൈന്‍ വേഷമിട്ടിരിക്കുന്നു. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത്  പാറ്റി ജെന്‍കിന്‍സ് ആണ്.

 

 

comment
  • Tags:

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.