login
'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ഹരിതകേരളം മിഷൻ ചലഞ്ചിൽ മേയ് 31 വരെ പങ്കെടുക്കാം

പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവർത്തിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചലഞ്ചിൽ ഈ മാസം 31 വരെ പങ്കെടുക്കാം.  പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവർത്തിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളിൽ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ ഹരിതകേരളം മിഷൻ ഫേസ്ബുക്ക് വഴിയും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടുകളിലെ മാലിന്യ സംസ്‌കരണത്തിനായുള്ള മാർഗ്ഗങ്ങളും മിഷന്റെ ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയാണ് മുഖ്യമായും വിലയിരുത്തുന്നത്. 

മികവിന്റെ അടിസ്ഥാനത്തിൽ അഞ്ച് സ്റ്റാറുകൾ വരെ ലഭിക്കും. നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്ര സ്‌കോർ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ്  അവസാന വാരം ഫൈനൽ ഗ്രേഡിംഗ് നടത്തി ലഭിച്ച സ്റ്റാറുകൾ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് സമ്മാനം നൽകും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, തരംതിരിക്കുന്ന രീതികൾ, ഫോട്ടോകൾ, സെൽഫികൾ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. 

അവരവരുടെ ഫേസ്ബുക് പേജിൽ  #MyHomeCleanHome എന്ന ഹാഷ് ടാഗോടെ ചിത്രങ്ങൾ/ വിവരണങ്ങൾ/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഹരിതകേരളം മിഷന്റെ ഔദ്യോഗിക ഫേസ് ബുക് പേജിൽ ലഭിക്കും.

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.