login
യുഎഇയില്‍ കര്‍ശന നടപടിയുമായി അധികൃതര്‍, നിയമം ലംഘിച്ചാല്‍ തടവും പിഴയും, അബുദാബിയില്‍ തിരക്കേറിയ സമയങ്ങളില്‍ ഹെവി വാഹനങ്ങൾക്ക് നിരോധനം

അബൂദാബി എമിറേറ്റില്‍ ഭാഗിക യാത്രാ നിയന്ത്രണങ്ങള്‍ തുടരും. ദേശീയ അണുനശീകരണ പരിപാടി മൂന്നു മാസം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അബൂദാബി എമിറേറ്റിനുള്ളില്‍ താമസക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദമുണ്ട്.

അബുദാബി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അബുദാബിയില്‍ ഇന്ന് മുതല്‍ തിരക്കേറിയ സമയങ്ങളില്‍ ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.  രാവിലെ 6.30 മുതല്‍ ഒമ്ബത് വരെയും വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയുമാണ് നിരോധനമെന്ന് അബൂദാബി പോലീസ് അറിയിച്ചു.

അബൂദാബി എമിറേറ്റില്‍ ഭാഗിക യാത്രാ നിയന്ത്രണങ്ങള്‍ തുടരും. ദേശീയ അണുനശീകരണ പരിപാടി മൂന്നു മാസം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അബൂദാബി എമിറേറ്റിനുള്ളില്‍ താമസക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദമുണ്ട്.    

യുഎഇയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ ആറ് മാസം തടവ് ശിക്ഷ ചുമത്തും. കു​റ്റം ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും നല്‍കണമെന്ന് ക്രൈസിസ് ആന്‍ഡ് ഡിസാസ്​റ്റര്‍ പ്രോസിക്യൂഷന്‍ ഫെഡറല്‍ എമര്‍ജന്‍സി ഡയറക്ടര്‍ സാലെം അല്‍ സഅബി പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ മാളുകളിലും മാര്‍ക്ക​റ്റുകളിലും തിരക്കേറുന്നതിനാലാണ് യുഎഇ നടപടികൾ കടുപ്പിച്ചത്. പഴംപച്ചക്കറി, മത്സ്യ, മാംസ വില്‍പന കേന്ദ്രങ്ങളിലും വന്‍തിരക്കനുഭവപ്പെട്ടു. മാര്‍ക്ക​റ്റില്‍ കച്ചവടവും ഉഷാറായി.സമീപകാലത്തെ ഏ​റ്റവും വലിയ തിരക്കാണിതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇതോടെയാണ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍ രംഗത്ത് വന്നത്.

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.