കോഴിക്കോട്: പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കി യുവമോര്‍ച്ച മണ്ഡലം കമ്മറ്റി. യുവമോര്‍ച്ച കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് യുവമോര്‍ച്ച യാത്രാസൗകര്യം ഒരുക്കിയത്.
കടലുണ്ടി, ചാലിയം, കരുവന്തിരുത്തി, ഫറോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് യാത്രാസൗകര്യം ഒരുക്കി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യാത്ര. വിദ്യാര്‍ത്ഥികള്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിജയാശംസകളും നേര്‍ന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന് പേനകള്‍ വിതരണം ചെയ്തു. വിഷ്ണു പയ്യാനക്കല്‍, രതീഷ്, ദീപക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: