login
പിഎസ്‌സിയെ നോക്കുകുത്തിയാക്കി താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം; പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച; ഗവര്‍ണര്‍ക്ക് നിവേദനം

അതേ സമയം കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ അനധ്യാപക താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച. സര്‍വകലാശാല ആസ്ഥാനങ്ങളിലേയ്ക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

പിഎസ്‌സിയെ നോക്കുകുത്തായാക്കി യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഇടത് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യുമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. യുവാക്കളെ വെല്ലുവിളിച്ച് ഇത്തരം നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ക്ക് യുവമോര്‍ച്ച തയ്യാറാകുമെും അദേഹം പറഞ്ഞു.  

അതേ സമയം കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ.എം. ഷഫീഖ് ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.

 

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.