ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. പി. സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സ്വർണക്കടത്തു വിഷയത്തിൽ സ്പീക്കർ രാജി വൈക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകനെ പോലീസ് തടഞ്ഞപ്പോൾ -
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിലെ മുഖ്യസൂത്രധാരനായ പി. ശ്രീരാമകൃഷ്ണന് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി യുവമോര്‍ച്ച. നിയമസഭയിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച് പ്രവര്‍ത്തകര്‍. നിയമസഭാ മാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗം. ഒരാള്‍ക്ക് പരിക്ക്.
ഒമ്പതരയോടെയാണ് സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭാ വളപ്പിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചത്. പ്രധാന കവാടത്തിന് മുന്നില്‍ കൊടിയുമായി എത്തി തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ചൂണ്ടിക്കല്‍ ഹരി, പ്രവീണ്‍, അനീഷ്, പ്രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. ഉച്ചയോടെ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. നേമം മണ്ഡലം പ്രസിഡന്റ് ശ്രീജിത്തിന് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. പി. സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കള്ളക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനായി മാറിക്കഴിഞ്ഞുവെന്ന് സുധീര്‍ പറഞ്ഞു. നിയമസഭാ ചരിത്രത്തെ പോലും കളങ്കപ്പെടുത്തി. നിയമസഭയുടെ നാഥനായി തുടരാന്‍ ശ്രീരാമകൃഷ്ണന് യോഗ്യതയില്ല. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിക്ക് നിയമസഭയുടെ പരിരക്ഷ നല്‍കാനും പദവി ദുരുപയോഗം ചെയ്തു. രാജ്യത്ത് ഒരു സ്പീക്കര്‍ക്ക് നേരെയും ഇത്തരം ആരോപണം ഉയര്‍ന്നിട്ടില്ല. നിയമസഭയുടെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണം. കള്ളക്കടത്തിന്റെ ഗുണഭോക്താക്കള്‍ സിപിഎമ്മും നേതാക്കളുമാണ്. അവരുടെ അഴിമതി പണമാണ് ശ്രീരാമകൃഷ്ണന് ഡോളറായി വിദേശത്തേക്ക് കടത്തിയതെന്നും സുധീര്‍ പറഞ്ഞു.
ശ്രീരാമകൃഷ്ണന് സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കുംവരെ സമരം ശക്തമായി തുടരുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണ പറഞ്ഞു. ശ്രീരാമകൃഷ്ണന് സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നത് നിയമസഭയ്ക്ക് അപമാനമാണെന്നും പ്രഫുല്‍കൃഷ്ണ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, ആര്. സജിത്ത്, വിഷ്ണു പട്ടത്താനം, ഹരീഷ്, ചന്ദ്രകിരണ്‍, അഭിലാഷ് അയോധ്യ, പാപ്പനംകോട് നന്ദു, കരമന പ്രവീണ്‍, കൗണ്‍സിലര്‍ ആശാനാഥ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
'മീശ നോവലിന് നല്കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം
ഏതു ചുമതല നല്കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം
ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി
പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി
പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന് ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും
'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍
മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മാറി; രണ്ടു ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നിച്ച് ബിജെപിയിലെത്തി; കേരളത്തിലും 'ബംഗാള്‍ മോഡല്‍' കുത്തൊഴുക്ക്
ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബില്‍ വിരുദ്ധ കലാപകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സന്ദീപ് വാര്യര്‍
ശബരിമലയില്‍ ഹിന്ദുക്കളെ അപമാനിച്ചതിന്റെ തുടര്‍ച്ച; 'മീശ'യ്ക്ക് അവാര്‍ഡ് നല്‍കിയത് വെല്ലുവിളി; അക്കാദമി സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി സംഘടനയെന്ന് ബിജെപി
സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ പിണറായി നിലപാട് വ്യക്തമാക്കണം; സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് വ്യക്തമായെന്നും കെ.സുരേന്ദ്രന്
അനര്‍ഹമായി ആനുകൂല്യങ്ങള്‍ നേടിയിട്ടില്ല, പെന്ഷന് ലഭിക്കുന്നത് ആരുടെയും ഔദാര്യത്തിലുമല്ല, കോടതി വിധി പ്രകാരമാണ്: ഡോ. കെ. എസ്. രാധാകൃഷ്ണന്