കൊറോണ(കൊവിഡ് 19) വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലോകമെമ്പാടും സാമ്പത്തിക ഞെരുക്കത്തിലാണ്. എന്നാല്‍ കൊറോണ മൂലം സാമ്പത്തിക നേട്ടമുണ്ടാക്കിയിരിക്കുകയാണ് സൂം വിഡിയോ ആപ്ലിക്കേഷന്‍.
ടീം അംഗങ്ങളെല്ലാം സൈന്‍ അപ്പ് ചെയ്യാതെയും എവിടെയും ലോഗിന്‍ ചെയ്യാതെയും കോളില്‍ വിളിക്കാന്‍ അനുവദിക്കുന്ന വിഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ആണ് സൂം. കഴിഞ്ഞ മൂന്നു മാസം കൊണ്ട് സൂം നേടിയത് ഞെട്ടിക്കുന്ന നേട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് മാസത്തില്‍ വെറും ഒരാഴ്ചയ്ക്കുള്ളില്‍ 6.2 കോടിയിലധികം ഡൗണ്‍ലോഡുകളാണ് ആപ്ലിക്കേഷനു ലഭിച്ചത്. ഡൗണ്‍ലോഡുകള്‍ കുത്തനെ കൂടിയതോടെ വരുമാനവും കൂടി. ഇതിന്റെ കണക്കുകളാണ് സൂം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
ഹ്യൂറന്‍ റിപ്പോര്‍ട്ട് പ്രകാരം, യുഎസ് ആസ്ഥാനമായുള്ള വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ എറിക് യുവാന്‍ തന്റെ മൊത്തം മൂല്യം 3.5 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 8 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു എന്നാണ്. ഇത് ഏകദേശം 77 ശതമാനം മുന്നേറ്റമാണ് കാണിക്കുന്നത്.
2019 ഡിസംബറില്‍ ഏകദേശം ഒരു കോടി സജീവ ഉപയോക്താക്കളാണ് ആപ്ലിക്കേഷനുണ്ടായിരുന്നത്. 2020 മാര്‍ച്ചില്‍ ഈ എണ്ണം 20 കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: