സുന്ദരിയും ശക്തയുമായ കിയ സോനെറ്റ് എച്ച് ടി കെ പ്ലസ് എന്ത് കൊണ്ട് വിലക്കൊത്ത ഏറ്റവും മൂല്യമുള്ള കോംപാക്ട് എസ്യുവി ആകുന്നു; അഞ്ച് കാരണങ്ങൾ
കാർ വിപണിയിൽ ഇന്ന് ഏറ്റവും മത്സരമുള്ള വിഭാഗം ആണ് കോംപാക്ട് എസ്യുവി. അതിൽ തന്നെ എറ്റവും ജനപ്രിയ വാഹനമായി തുടരുന്ന എസ് യു വിയാണ് കിയ സോനെറ്റ്. നിരവധി എതിരാളികൾ ഉള്ളപ്പോഴും കിയ സോനെറ്റിന്റെ ജനപ്രീതി തുടർന്ന് കൊണ്ടിരിക്കുകയാണ്. പൂർണ എസ് യു വി യുടേതായ അഴകും ഭാവവും കൊണ്ട് തലയെടുപ്പുള്ള ഡിസൈൻ, എണ്ണത്തിലും സൗകര്യങ്ങളിലും ഞെട്ടിക്കുന്ന ഫീച്ചറുകൾ, പ്രീമിയം ഡ്രൈവിംഗ് അനുഭവം, ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാൻ ട്രിം വക ഭേദങ്ങളുടെ നിര ഇവയൊക്കെയാണ് കിയ സോനെറ്റിനെ മറ്റ് വാഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ജന്മപ്രീതി ആർജിക്കാൻ കാരണമാക്കുന്നതും. ആധുനിക സവിശേഷതകളും സുരക്ഷയും കഴിവുറ്റ സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന എച്ച് ടി കെ പ്ലസ് വകഭേദങ്ങൾ മുടക്കുന്ന പണത്തിന് അങ്ങേയറ്റം മൂല്യമുള്ള വാഹനമാക്കി കിയ സോനെറ്റിനെ മാറ്റുന്നു. 1. ശക്തിയും ഇന്ധനക്ഷമതയും ഹൈവേ - സിറ്റി ഡ്രൈവിംഗ് രീതികൾക്ക് മികച്ച ബാലൻസ് നൽകുന്ന 1.2 ലിറ്റർ എഞ്ചിൻ (82 ബിഎച്ച്പി). 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ രണ്ടാം...