ആലപ്പുഴ: മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെയും സര്‍വീസിലുള്ള പത്രപ്രവര്‍ത്തകരുടെയും ക്ഷേമത്തിന് സംസ്ഥാനതലത്തില്‍ ജേണലിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം ഒമ്പതാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രന് അധ്യക്ഷനായി. മുന്‍ രാജ്യസഭാ അംഗം എം.പി. അച്യുതന്, ജനറല്‍ സെക്രട്ടറി ജെ. മാധവന്, കെ.ജി. മത്തായി, പി.വി. പങ്കജാക്ഷന്, എം. ബാലഗോപാലന്, പി.പി. മുഹമ്മദുകുട്ടി, ടി. ബേബി, കെ.പി. വിജയകുമാര്‍, ഡോ. നടുവട്ടം സത്യശീലന്, കിനാശേരി മുഹമ്മദ് കോയ, തോമസ് ഗ്രിഗറി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: