Monday, September 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Chess
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Chess
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അര്‍ദ്ധരാത്രി ഫേസ്ബുക്ക് ലൈവിട്ട് കളക്ടര്‍ അവധിയില്‍ പോയി; അബ്ദുള്‍നാസര്‍ നിയമം തെറ്റിച്ച് ചുമതല കൈമാറിത് കെ. യൂസഫിന്; കൊല്ലത്ത് കുത്തഴിഞ്ഞ് ഭരണം

ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പ്രധാന ആശയവിനിമയ മാധ്യമമായി തെരഞ്ഞെടുത്തിരിക്കുന്നത് ഫേസ്ബുക്കാണ്. കളക്ടറുടെ തീരുമാനങ്ങള്‍ അറിയണമെങ്കില്‍ രാത്രി വൈകി ഫേസ്ബുക്ക് നോക്കേണ്ട സ്ഥിതിയാണ്. കൊവിഡ് കണക്കിലെ അപര്യാപ്തതകളും വാക്സിന്‍ വിതരണത്തിലെ ക്രമക്കേടുകളും കളക്ടറുടെ ലൈവില്‍ കമന്റായി നിരവധി ആളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 06:16 pm IST
in Kollam

കൊല്ലം: കളക്ടര്‍ ബി. അബ്ദുള്‍നാസര്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ താത്കാലിക ചുമതല ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) കെ. യൂസഫിന് കൈമാറിയ കളക്ടറുടെ നടപടി സര്‍ക്കാര്‍ തള്ളി. ഡിഡിസി ആസിഫ് കെ.യൂസഫിനാണ് കളക്ടര്‍ ജില്ലയുടെ സമ്പൂര്‍ണ ചുമതല കഴിഞ്ഞദിവസം കൈമാറിയത്.  

നടപടി പരിശോധിച്ച സര്‍ക്കാര്‍ കളക്ടറുടെ നടപടി റദ്ദാക്കുകയും പകരം ജില്ലയുടെ ചുമതല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) സജിതാ ബീഗത്തിന് കൈമാറുകയും ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കളക്ടര്‍ അവയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. രാത്രി 12ന് ശേഷമാണ് ഫേസ്ബുക്ക് ലൈവിലൂടെ കളക്ടര്‍ അവധിയില്‍ പ്രവേശിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചത്.  

ലൈവിന് താഴെ നിരവധി ആളുകള്‍ വാക്സിന്‍ വിതരണത്തിലെ പൊരുത്തക്കേടുകളും രാഷ്‌ട്രീയ ഇടപെടലും കമന്റായി രേഖപ്പെടുത്തിയെങ്കിലും എല്ലാ കമന്റിനും മറുപടി തരാന്‍ സാധിക്കില്ലെന്നായിരുന്നു കളക്ടറുടെ മറുപടി.  സാധാരണ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ അവധിയെടുക്കുകയാണെങ്കില്‍ അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റായ ഡെപ്യൂട്ടി കളക്ടര്‍ ജനറലിനാണ് ചുമതല കൈമാറാറുള്ളത്. കളക്ടര്‍ കൈകാര്യം ചെയ്യുന്ന ക്രമസമാധാനം അടക്കമുള്ള കാര്യങ്ങളില്‍ തുല്യ പങ്കാളിത്തം വഹിക്കുന്നത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ്.  

ജില്ലയുടെ ഭരണപരമായ മുഴുവന്‍ കാര്യങ്ങളിലും ഇവരുടെ ഇടപെടലുകളുണ്ട്. കളക്ടര്‍ ചുമതലയില്‍ ഇല്ലെങ്കില്‍ പകരം ഇതുവരെ ചുമതലപ്പെടുത്തിയിരുന്നത് എഡിഎമ്മിനെ ആയിരുന്നു. എന്നാല്‍ ഇത്തവണ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണന മുന്‍നിര്‍ത്തിയാണ് വികസന കമ്മീഷണര്‍ക്ക് ചുമതല കൈമാറിയതെന്നു ഒദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.  

ആസിഫ് കെ. യൂസഫിനു ചുമതല കൈമാറിയത് ഇന്നലെ  തന്നെ അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് അയച്ചെങ്കിലും നടപടി വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കളക്ടറുടെ നിര്‍ദ്ദേശം അംഗീകരിച്ചില്ല.  

കളക്ടറുടെ ആശയവിനിമയം  ഫേസ്ബുക്ക് ലൈവില്‍  

ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പ്രധാന ആശയവിനിമയ മാധ്യമമായി തെരഞ്ഞെടുത്തിരിക്കുന്നത് ഫേസ്ബുക്കാണ്. കളക്ടറുടെ തീരുമാനങ്ങള്‍ അറിയണമെങ്കില്‍ രാത്രി വൈകി ഫേസ്ബുക്ക് നോക്കേണ്ട സ്ഥിതിയാണ്. കൊവിഡ് കണക്കിലെ അപര്യാപ്തതകളും വാക്സിന്‍ വിതരണത്തിലെ ക്രമക്കേടുകളും കളക്ടറുടെ ലൈവില്‍ കമന്റായി നിരവധി ആളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്.  

എന്നാല്‍ കഴിഞ്ഞ ദിവസം കമന്റുകള്‍ എല്ലാം വായിക്കാറുണ്ടെന്നും പക്ഷെ എല്ലാത്തിനും മറുപടി പറയാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം ലൈവില്‍ വ്യക്തമാക്കിയത്. ചിലര്‍ രൂക്ഷമായ രീതിയില്‍ ലൈവില്‍ പ്രതികരിക്കുന്ന സാഹചര്യവുമുണ്ട്.  

മറ്റ് ജില്ലകളെ താരതമ്യപ്പെടുത്തുമ്പോള്‍ കൊല്ലം ജില്ലയില്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ കളക്ടര്‍ ലീവെടുത്ത് പോകുന്നത് കൊവിഡ് വാക്സിന്‍ വിതരണത്തിലെ ക്രമക്കേട് മറയ്‌ക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നു.  

കളക്ടറെ മാറ്റാന്‍ സാധ്യത  

 ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസറിനെ മാറ്റാന്‍ സാധ്യത. കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭവേളയിലും ജില്ലയില്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യത്തിലും വാക്സിന്‍ വിതരണത്തിലെ ക്രമക്കേടുമാണ് കളക്ടര്‍ക്ക് തിരിച്ചടിയാകുന്നത്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കൊവിഡ് മരണനിരക്കില്‍ കളക്ടര്‍ക്കെതിരെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. കൊവിഡ് കൈകാര്യം ചെയ്ത വിഷയത്തില്‍ കളക്ടറുടെ നിലപാടിനെതിരെ ആരോഗ്യവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം.  

ആയിരത്തില്‍ കുറയാതെ കൊവിഡ്  ജില്ലയില്‍ സ്ഥിതി ഗുരുതരം  

 ജില്ലയില്‍ ഇന്നലെയും 1026 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി ആയിരത്തില്‍ കുറയാത്ത സാഹചര്യമാണ് ജില്ലയില്‍. കഴിഞ്ഞ ദിവസവും 1304 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാസങ്ങളായി പരിശോധന കുറവുള്ള ഞായറാഴ്ച ഒഴികെ മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ടിപിആര്‍ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളും ഏറെ ചര്‍ച്ചയായ വിഷയമാണ്. പോസിറ്റിവിറ്റി നിരക്കിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് രംഗത്ത് വന്നത്. രോഗവ്യാപനത്തില്‍ ജില്ലയിലെ സ്ഥിതി അതീവഗുരുതരമായി തുടരുന്ന സാഹചര്യമാണ്.

Tags: kollam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇടതു ഭരണത്തിലെ ഇസ്ലാമിക വാഴ്ച

Kerala

കൊല്ലം കൊട്ടാരക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി ; പ്രതി പിടിയിൽ 

Kerala

ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം മാറ്റണമെന്ന് പൊലീസ് ; സംഭവം കൊല്ലത്ത്

Kerala

കൊല്ലം തഴവയിൽ വീടുകയറി ഗുണ്ടാ ആക്രമണം; ഏഴ് വീടുകൾക്ക് നാശനഷ്ടം, രണ്ടു പേർക്ക് പരിക്ക്, ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ

Kerala

‘നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലില്‍ പോകും’, അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പുല്‍പ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നമസ്തേ പറഞ്ഞ് , രാമഭജൻ പാടി വിദേശ ബാലന്മാർ : വീഡിയോ കണ്ടത് പത്ത് ലക്ഷത്തിലധികം പേർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കറുകച്ചാല്‍ മണിമല റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; ഗണപതി വിഗ്രഹത്തിൽ തുപ്പി മുസ്ലീം യുവാക്കൾ

30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (ഇടത്ത്) മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഒ.പി. റാവത്ത്, എസ് വൈ ഖുറൈഷി, അശോക് ലവാസ എന്നിവര്‍ ഇന്ത്യാ ടുഡേ ചര്‍ച്ചയില്‍ (വലത്ത്)

പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിപ്പോകണമെന്ന് വാദിച്ച ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയ്‌ക്ക് ചുട്ട മറുപടി നല്‍കി മൂന്ന് മുന്‍ മുഖ്യ തിര. കമ്മീഷണര്‍മാര്‍

യോഗ്യതയില്ലാത്ത അധ്യാപകരെ സംരക്ഷിക്കാന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

ഓണം വാരാഘോഷം: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.