തിരുവനന്തപുരം:കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത ഫുട്ബോള്‍ ടീം അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര എക്സ്പോഷര്‍ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. സായിയുടെ 20 അംഗ സംഘത്തില്‍ 18 കായികതാരങ്ങളും 2 പരിശീലകരുമുണ്ട്. 15 ദിവസത്തേക്കാണ് പരിശീലനം
. ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ്ക്കയ്ക്കെതിരെ മൂന്ന് മത്സരങ്ങള്‍ കളിക്കുന്ന സായ് ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും അന്താരാഷ്ട്ര നിലവാരമുളള അനുഭവങ്ങള്‍ ലഭിക്കും. തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, (സായി എല്‍.എന്‍.സി.പി.ഇ), കായിക താരങ്ങള്‍ക്കായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പലും റീജിയണല്‍ ഹെഡുമായ ഡോ.ജി.കിഷോര്‍ കായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: