തിരുവനന്തപുരം: ജന്മഭൂമി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിക്കുന്ന സെമിനാറും കലാസന്ധ്യയും പുരസ്കാരദാന ചടങ്ങുമായ വൈഭവ് 2022ന്റെ ബ്രോഷര്‍ പ്രകാശിപ്പിച്ചു. നിംസ് മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ നിംസ് എംഡി ഫൈസല്ഖാന് പ്രകാശനം നിര്‍വഹിച്ചു.
ജൂലൈ 23 ഉച്ചയ്ക്ക് 2 മണി മുതലാണ് പരിപാടികള്‍ ആരംഭിക്കുക. വിവിധ സെമിനാര്‍ സെഷനുകള്‍, പുരസ്കാര ദാനം, കലാപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കേന്ദ്ര മന്ത്രി വി. മുരളീധരന് മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ബ്രോഷര്‍ പ്രകാശന പരിപാടിയില്‍ നിംസ് ജനറല്‍ മാനേജര്‍ ഡോ. സജു, അഡ്മിനിസ്ട്രേറ്റീവ് കോ ഓര്‍ഡിനേറ്റര്‍ ശിവകുമാര്‍ എസ്. രാജ്, വൈഭവ് സംഘാടകസമിതി അംഗം എന്‍.കെ. ശശി, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, ചീഫ് ഫോട്ടോഗ്രാഫര്‍ അനില്‍ഗോപി, സീനിയര്‍ റിപ്പോര്‍ട്ടര്‍ അജി ബുധന്നൂര്‍, വീഡിയോ എഡിറ്റര്‍ ശ്രീജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: