×
login
പൈത്തൺ‍ പ്രോഗ്രാമിങ് ; പഠിച്ചെടുക്കാന്‍ എളുപ്പം, പ്രോഗ്രാമിങ് രീതി ലളിതം

പൈത്തൺ, ഓപ്പൺ സോഴ്സ് (Open Source) വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ഭാഷയാണ്. പഠിച്ചെടുക്കാൻ വളരെ എളുപ്പവും, പ്രോഗ്രാമിങ് രീതി വളരെ ലളിതവുമാണ്.

എൺപതുകളുടെ  അവസാനത്തിൽ പിറവിയെടുക്കുകയും 1990-ൽ വിവര സാങ്കേതിക രംഗത്ത് രംഗപ്രവേശം ചെയ്യുകയും ചെയ്ത പൈത്തൺ (Python), മുപ്പത്‌ വർഷം തികയ്ക്കുമ്പോൾ, പ്രോഗ്രാമിങ്ങിന് കൈയെത്താൻ കഴിയുന്ന ഒട്ടുമുക്കാലിടങ്ങളിലും തനിക്ക് പയറ്റാൻ കഴിയുമെന്ന് തെളിയിച്ചുകഴിഞ്ഞു. പൈത്തൺ ഒരു പൊതു ഉപയോഗ കമ്പ്യൂട്ടർ ഭാഷ (General Purpose Computer Language) ആണ്. വെബ് ഡെവലപ്മെന്റ് (Web Development) മുതൽ നിർമിത ബുദ്ധി (Artificial Intelligence) ഉപയോഗിക്കേണ്ട മേഖലകളിൽ വരെ ഇന്ന് പൈത്തണിൻറെ സാനിധ്യം ഉണ്ട്.

പൈത്തൺ, ഓപ്പൺ സോഴ്സ് (Open Source) വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഒരു കമ്പ്യൂട്ടർ  ഭാഷയാണ്. പഠിച്ചെടുക്കാൻ വളരെ എളുപ്പവും, പ്രോഗ്രാമിങ് രീതി വളരെ ലളിതവുമാണ്. എന്നാലോ, പൈത്തൺ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയുന്ന ആപ്പ്ളിക്കേഷനുകൾ (Applications) വളരെ കാര്യക്ഷമവുമാണ്. IoT അഥവാ ഇന്റർനെറ്റ്-ഓഫ്-തിങ്സ് (Internet-of-Things) തുടങ്ങിയ മേഖലകളിൽ വരെ ഈ ഭാഷ ഉപയോഗിക്കുന്നു എന്നു പറയുമ്പോൾ ഈ ഭാഷയുടെ സ്വീകാര്യതയും കാര്യക്ഷമതയും ഊഹിച്ചെടുക്കാവുന്നതേയുള്ളു.

അൽപ്പം ചരിത്രം

ഗുയിദോ വാൻ റോസ്സം (Guido van Rossum) എന്ന ഡച്ച് പ്രോഗ്രാമറാണ് പൈത്തൺ കമ്പ്യൂട്ടർ ഭാഷയുടെ പിതാവ്. എൺപതുകളിൽ ഒരു വിനോദമെന്ന നിലയിൽ അദ്ദേഹം ചെയ്ത ഒരു പ്രോഗ്രാമിങ് പ്രൊജക്റ്റ് ആണ് 1991 ആയപ്പോൾ പൈത്തൺ എന്ന പേരിൽ ഔദ്യോഗികമായി പൊതു ഉപയോഗത്തിനായി സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ചത്.

ഏതൊരു സാങ്കേതികവിദ്യയേയും പോലെ പൈതണും സ്ഥിരമായി നവീകരിച്ചുകൊണ്ടേയിരിക്കുന്നു. അത് ആദ്യം പുറത്തിറക്കിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ അധികം സവിഷേശതകളും കുറവു-നികത്തലുകളും (features and bug  fixes) ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വേർഷനിൽ (version) ഉണ്ട്. ഈ ലേഖനം എഴുതുമ്പോൾ ലഭ്യമായ വേർഷൻ 3.8.3 ആണ്. python.org എന്ന വെബ് വിലാസം സന്ദര്ശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

പ്രോഗ്രാമിങ്  പാഠ്യ പരമ്പര  - ഒരു  ആമുഖം

കമ്പ്യൂട്ടർ ഭാഷ ഏതായാലും, വളരെ ലളിതമായ രീതിയിൽ എങ്ങനെ പ്രോഗ്രാം എഴുതാം, ഒരു പ്രോഗ്രാം എഴുതുന്നതിനു വേണ്ടി എങ്ങിനെ ചിന്തിക്കാം, തുടങ്ങി പ്രോഗ്രമിങ്ങുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ചചെയ്യാൻ വേണ്ടിയാണ് ഈ ഒരു പാഠ്യ പരമ്പര ഇവിടെ തുടങ്ങുന്നത്. ഇന്ന് സ്‌കൂളിലും കോളേജിലും പ്രോഗ്രാമിങ് ഒരു പാഠ്യ വിഷയമാണ് പക്ഷെ, കണക്ക് എന്ന വിഷയം പലർക്കും കഠിനമായ വിഷയം എന്നതുപോലെ പ്രോഗ്രാമിങ്ങിനെയും പലരും ഭയക്കുന്നുണ്ട്. ഇത് തികച്ചും തെറ്റിദ്ധാരണകൊണ്ടാണ്. ഈ തെറ്റിദ്ധാരണ മാറ്റാനും, അപ്ലിക്കേഷൻ ഡെവലൊപ്മെന്റ് (Application Development) മേഖലയിൽ വിദഗ്ദ്ധനായി ശോഭിക്കാനും ഈ പരമ്പര സഹായിക്കുമെന്ന് കരുതുന്നു. പൈത്തൺ എന്ന ഭാഷയാണ് ആദ്യമായി ഈ പരമ്പരയ്ക്കു തിരഞ്ഞെടുത്തിരിക്കുന്നത്.

കമ്പ്യൂട്ടർ ഭാഷ ഏതായാലും അടിസ്ഥാന തത്വങ്ങൾ എല്ലാം ഒന്നു തന്നെ. അതിനാൽ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ നമുക്ക് ആദ്യ ലക്കങ്ങളിൽ ചർച്ച ചെയ്യാം. അതിനു ശേഷം നമ്മൾ പഠിച്ച കാര്യങ്ങൾ പൈത്തൺ ഉപയോഗിച്ച് പ്രായോഗികമായി നമുക്ക് ചെയ്തുനോക്കാം.

ഈ പരമ്പര ആർക്കുവേണ്ടി?

കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കുവാൻ ആഗ്രഹിക്കുന്ന ആർക്കും ഈ പരമ്പര പ്രയോജനപ്പെടുത്താം. സ്‌കൂൾ-കോളേജ് വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ, വീട്ടമ്മമാർ, പ്രൊഫഷണലുകൾ തുടങ്ങി ഏതു മേഖലയിൽ പെട്ടവർക്കും ഈ പരമ്പര പിന്തുടർന്ന് പ്രോഗ്രാമിങ് പഠിക്കാം.

എന്താണ് മുൻവ്യവസ്ഥകൾ?

രണ്ടു സംഖ്യകൾ കൂട്ടാനും കുറക്കാനും അറിയുന്ന ഏതൊരാൾക്കും ഈ പരമ്പര എളുപ്പത്തിൽ പിന്തുടരാവുന്നതേയുള്ളു. അടിസ്ഥാന കമ്പ്യൂട്ടർ ഉപയോഗ പരിജ്ഞാനം അനിവാര്യം.

സംശയങ്ങൾ ചോദിക്കാമോ?

ഈ ലേഖനത്തിനു ചുവടെ ഉള്ള കമന്റ് ബോക്സിൽ ചോദിച്ചുകൊള്ളൂ. ലേഖകനോ, ഈ വിഷയത്തിൽ അറിവുള്ള മറ്റാരെങ്കിലുമോ ഉത്തരം തന്നുകൊള്ളും.

എന്താണ് പാഠ്യ പദ്ധതി?

  • പ്രോഗ്രാമിങ് അടിസ്ഥാനം (Programming Fundamentals)
  • അടിസ്ഥാന പൈത്തൺ പ്രോഗ്രാമിങ് (Basic Python programming)
  • അഡ്വാൻസ്‌ഡ് പൈത്തൺ (Advanced Python)
  • കരിയർ കേന്ദ്രീകരിച്ചുള്ള (career focused) മാർഗ്ഗനിർദ്ദേശങ്ങൾ, ഉദാഹരണം ഡാറ്റ സയൻസ് (Data Science)


 

ഹരിശ്രീ കുറിക്കാം

പൈത്തൺ ഒരു കമ്പ്യൂട്ടറിൽ പ്രവർത്തിക്കണമെങ്കിൽ അത് ആദ്യം ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. പക്ഷെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വരും ലേഖനങ്ങളിൽ പ്രതിപാദിക്കാം. പൈത്തൺ ഭാഷ ഉപയോഗിച്ച് ഹരിശ്രീ കുറിക്കുന്നതിന്റെ ആവശ്യത്തിലേക്ക് തല്ക്കാലം നമുക്ക് python.org വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള Python Shell എന്ന ഓൺലൈൻ സേവനം (online service) നമുക്ക് ഉപയോഗിക്കാം.

1. https://www.python.org/shell/ ൽ ക്ലിക്ക് ചെയ്യുക. ചുവടെ കാണുന്നതുപോലെയുള്ള ഒരു പേജ് നിങ്ങള്ക്ക് ലഭിക്കും.

2. പേജിന്റെ നടുക്കായി കറുത്ത പശ്ചാത്തലത്തിൽ കാണുന്ന >>> (ഇതിനെ പ്രോംപ്റ്റ് / Prompt എന്നു വിളിക്കാം) -നു ശേഷം, താഴെ കൊടുത്തിരിക്കുന്ന വാക്യം, തെറ്റാതെ ടൈപ്പ് ചെയ്തിട്ട് {Enter} കീ അമർത്തുക.

print ("Hari Sree")

3. താഴെ കാണുന്ന രീതിയിൽ "Hari Sree" എന്ന് അടുത്ത വരിയിൽ തെളിഞ്ഞു എങ്കിൽ ഉറപ്പിക്കാം, print എന്ന പൈത്തൺ കമാൻഡ് (Command) പ്രവർത്തിച്ചു എന്ന്.

ഇനി  "Hari Sree" എന്നതിന്റെ സ്ഥാനത്തു മറ്റെന്തെങ്കിലും വാക്കോ വാക്യമോ പരീക്ഷിച്ചു നോക്കൂ. print ഉം അതിനു ശേഷമുള്ള ബ്രാക്കറ്റും അതുപോലെ നിലനിർത്താൻ ശ്രദ്ധിക്കുക.

ഈ അഭ്യാസത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു:

രണ്ടാമത്തെ ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.