×
login
കമ്പ്യുട്ടർ ചിന്തിക്കുന്നതെങ്ങിനെ - പൈത്തൺ‍ പ്രോഗ്രാമിംഗ് ഭാഗം 3

രണ്ടു സംഖ്യകൾ, 2 ഉം 3 ഉം തമ്മിൽ കൂട്ടുമ്പോൾ ഉള്ള തുക എങ്ങിനെ കണ്ടുപിടിക്കാം?

ചായ എങ്ങിനെ ഉണ്ടാക്കാം?

ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ച്, അല്പം തേയിലയും തിളപ്പിച്ച പാലും, പിന്നെ കുറച്ചു പഞ്ചസാരയും ചേർത്താൽ ചായ റെഡി. പക്ഷെ ഒരു കമ്പ്യൂട്ടറിനെ കൊണ്ട് എങ്ങിനെ ഇതേ കാര്യം ചെയ്യിക്കാം? ആദ്യം പറഞ്ഞപോലെയുള്ള ഒറ്റവരി നിർദ്ദേശം പാലിക്കുന്ന ടെക്നോളജി ഭാവിയിൽ വന്നേക്കാം, പക്ഷെ ഇന്ന് തന്നെ ചായ കുടിക്കണമെങ്കിൽ കുറച്ചു കൂടി വിശദമായി നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കണം. 

 1. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക
 2. തിളച്ച ശേഷം തേയില പൊടി ഇടുക
 3. തിളപ്പിച്ച പാൽ ഒഴിക്കുക
 4. പഞ്ചസാര ഇടുക

മേൽ പറഞ്ഞ നിർദ്ദേശങ്ങളും കംപ്യുട്ടറിനു നടപ്പിലാക്കാൻ കഴിയില്ല. കാരണം, നിങ്ങൾ കമ്പ്യുട്ടറിനോട് പാത്രം എവിടെനിന്നും എടുക്കണമെന്നോ, അടുപ്പിൽ വയ്ക്കണമെന്നോ പറഞ്ഞിട്ടില്ല. കുറച്ചുകൂടി വിശദമായി പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് ഇങ്ങിനെ:

 1. ഷെൽഫിൽ നിന്നും ചായ പാത്രം എടുക്കുക
 2. ഷെൽഫിൽ നിന്നും ഒരു ഗ്ലാസ് എടുക്കുക
 3. പൈപ്പ് തുറക്കുക
 4. ഗ്ലാസിൽ 300ml വെള്ളം എടുക്കുക
 5. ഗ്ലാസ്സിൽ ഉള്ള വെള്ളം പാത്രത്തിൽ ഒഴിക്കുക
 6. അടുപ്പ് തീ കൊളുത്തുക
 7. ചായ പാത്രം അടുപ്പിൽ വയ്ക്കുക
 8. വെള്ളം 100 ഡിഗ്രി ചൂടായെങ്കിൽ ...
 9. ...

ഈ രീതിയിൽ വളരെ വിശദമായി വേണം ഏതു പ്രോഗ്രാമിംഗ് പ്രശ്നം (programming problem) ആയാലും പ്രോഗ്രാം ചെയ്യേണ്ടത്. കമ്പ്യുട്ടറിനെ ഇത്തരത്തിൽ പറഞ്ഞു മനസ്സിലാക്കിക്കണമെങ്കിൽ നമ്മൾ ഒരു പ്രോഗ്രാമിംഗ് പ്രശ്നപരിഹാരം ചിന്തിക്കുന്നതും വിശകലനം ചെയ്യുന്നതും ഇതേ രീതിയിലായിരിക്കണം.

രണ്ടു സംഖ്യകൾ തമ്മിലുള്ള തുക

രണ്ടു സംഖ്യകൾ, 2 ഉം 3 ഉം തമ്മിൽ കൂട്ടുമ്പോൾ ഉള്ള തുക എങ്ങിനെ കണ്ടുപിടിക്കാം? ആദ്യം ഈ സംഖ്യകൾ രണ്ടു ബക്കറ്റിൽ ആണ് ഉള്ളത് എന്ന് സങ്കൽപ്പിക്കുക. ഇത് രണ്ടും കൂടി മൂന്നാമത് ഒരു ബക്കറ്റിൽ ഒഴിച്ചാൽ നമുക്ക് 5 ലിറ്റർ കിട്ടും.

ബക്കറ്റുകൾ എല്ലാം ഒരുപോലെ ഇരിക്കുന്നതുകൊണ്ട് നമുക്ക് ഓരോ ബക്കറ്റിനെയും A, B, C എന്നിങ്ങനെ പേരിട്ടു വിളിക്കാം. അപ്പോൾ, തുക കാണുന്നതിനുള്ള ഫോർമുല C = A + B ആകും. ഇത്രയും കാര്യങ്ങൾ നമുക്ക് ഒരു പൈത്തൺ പ്രോഗ്രാം ആയി എഴുതി നോക്കാം. 

A = 2

B = 3

C = A + B

print(C)

ഈ പൈത്തൺ കോഡ് (Code aka Source Code) ഈ പരമ്പരയുടെ ഭാഗം ഒന്നിൽ പ്രതിപാദിച്ച പൈത്തൺ ഓൺലൈൻ ഷെൽ ഉപയോഗിച്ച് ചെയ്തു നോക്കുക.

വേരിയബിൾ / ഐഡന്റിഫയർ (Variable / Identifier)

മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ഉപയോഗിച്ച A, B, C തുടങ്ങിയവയെ നമുക്ക് Variables അഥവാ Identifiers എന്ന് വിളിക്കാം. ഇതേ പ്രോഗ്രാം നമുക്ക് വേരിയബിളുകളുടെ പേര് മാറ്റി താഴെ കൊടുത്തിരിക്കുന്ന രീതിയിൽ ഉപയോഗിക്കാം.

first_number = 2

second_number = 3

sum = first_number + second_number

print(sum)

ഓർക്കുക, വേരിയബിളുകൾ എന്നാൽ 'താത്കാലിക സംഭരണികൾ ' (Temporary Storage Locations) മാത്രമാണ്. first_number എന്നത് പോലെ നമുക്ക് എന്തും വേരിയബിൾ പേര് (Variable Name) ആയി ഉപയോഗിക്കാം. എന്നിരുന്നാലും, ആവശ്യം സൂചിപ്പിക്കുന്ന (Meaningful) തരത്തിലുള്ള പേരുകൾ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതു.

വേരിയബിൾ തിരഞ്ഞെടുക്കുമ്പോൾ  താഴെപറയുന്ന കാര്യങ്ങൾ മനസ്സിൽ ഓർക്കുക

 1. അർത്ഥവത്തായ (Meaningful) പേരുകൾ തിരഞ്ഞെടുക്കുക. A, B, C തുടങ്ങിയ പ്രത്യേകിച്ച് ഒരു അർത്ഥവും ഇല്ലാത്ത വേരിയബിളുകൾ ഉപയോഗിക്കാതിരിക്കുക
 2. ഒരു വേരിയബിൾ പേരിന്റെ ആദ്യത്തെ അക്ഷരം നിർബന്ധമായും ഇംഗ്ലീഷ് അക്ഷരമാലയിലെ a-z or A-Z അല്ലെങ്കിൽ ഒരു Underscore (_) character ആയിരിക്കണം.
 3. വേരിയബിൾ പേര് case sensitive ആണ്. അതായത് പൈത്തൺ വലിയ അക്ഷരത്തെയും (capital letters) ചെറിയ അക്ഷരത്തെയും (small letters) രണ്ടു രീതിയിലാണ്  കാണുന്നത്. 'A' എന്ന വേരിയബിൾ 'a' ചെറിയ അക്ഷരത്തിന് തുല്യമല്ല.

ചില ഉദാഹരണങ്ങൾ: my_name, employee_id, first_name, age, school_name

താഴെ കൊടുത്തിരിക്കുന്ന പ്രശ്നങ്ങൾ പൈത്തൺ പ്രോഗ്രാം ഉപയോഗിച്ച് ചെയ്തു നോക്കുക

 1. മൂന്ന് സംഖ്യകളുടെ തുക കാണുക
 2. മൂന്ന് സംഖ്യകളുടെ ശരാശരി (Average) കാണുക
 3. സാധരണ പലിശ (Simple Interest) കണക്കാക്കുക - I = PNR/100

ഇത്തരത്തിലുള്ള അഭ്യാസങ്ങൾ കൂടുതൽ കണ്ടുപിടിച്ചു ചെയ്തു നോക്കുക. സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്.

ഈ അഭ്യാസത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു:

ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.