Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവാജിയും സൈന്യവും സൂറത്തിലേക്ക്

ചരിത്രം നിര്‍മിച്ച ഛത്രപതി ഭാഗം- 32

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 5, 2021, 05:11 pm IST
inSamskriti

കോട്ടയുടെ പ്രമുഖന്‍ കൈക്കൂലിക്കാരനായിരുന്നു. വാസ്തവത്തില്‍ അവിടെ സുരക്ഷാവ്യവസ്ഥയില്‍ അയ്യായിരം സൈന്യത്തിന്റെ ആവശ്യകതയുണ്ടായിരുന്നു. അത്രയും സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് കള്ളക്കണക്ക് കാണിച്ച് അവരുടെ ചെലവിനുള്ള പണം കൈപ്പറ്റുന്നുണ്ടായിരുന്നു കോട്ടയുടെ പ്രമുഖന്‍. ശിവാജിയുടെ നിര്‍ദ്ദേശാനുസാരം ബഹിര്‍ജി എല്ലാ വിവരങ്ങളും സംഗ്രഹിച്ച് രാജദുര്‍ഗത്തില്‍ എത്തി. അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്നും സൂറത്ത് യാത്ര എത്രയും പെട്ടെന്നായിരിക്കണമെന്ന് രാജേ നിശ്ചയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട എണ്ണായിരം കുതിരപ്പടയാളികള്‍ രാജഗഡില്‍ തയ്യാറായി. ഇതിനു പുറമെ നൂറിലേറെ അശ്വങ്ങള്‍ വേറെയും. സൂറത്തില്‍നിന്നും മഹാലക്ഷ്മിയെ സ്വരാജ്യത്തേക്കാനയിക്കാന്‍ രഥത്തിന് ബന്ധിക്കാനുള്ളതായിരുന്നു ഈ അശ്വങ്ങള്‍. ഈ തയ്യാറെടുപ്പുകള്‍ എന്തിനാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പ്രധാനികളൊഴികെ. രാജഗഡില്‍നിന്നും സൂറത്തിലേക്ക് മുന്നൂറ് മൈല്‍ ദൂരമുണ്ട് എന്നു മാത്രമല്ല ഇത്രയും ദൂരം മുഗളന്മാരുടെ അധീനതയിലുള്ളതായിരുന്നു. ശിവാജിയുടെ ഇത്രയും വലിയ സേന ശത്രുവിന്റെ പ്രദേശത്തുകൂടി പോയി സൂറത്തിലെ ധനലക്ഷ്മിയെ സ്വീകരിച്ച് അതേ മാര്‍ഗത്തില്‍ കൂടി മുന്നൂറ് മൈല്‍ യാത്ര ചെയ്തു വരിക എന്നത് സാഹസിക കാര്യമാണ്. ഇത്തരം പരാക്രമം ശിവാജിയല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധ്യമായിരുന്നില്ല. ഈ പദ്ധതിയില്‍ ശിവാജിയുടെ കൂടെ നേതാജിപാല്‍ക്കറും ഉണ്ടായിരുന്നു. ഈ സമയത്ത് ജസവന്തസിംഹ് സിംഹദുര്‍ഗം പ്രതിരോധിച്ചു നില്‍പ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സൈന്യത്തിന്റെ ആറ് മൈല്‍ ദൂരത്തുകൂടിയാണ് ശിവാജിയുടെ സൈന്യം വായുവേഗത്തില്‍ സൂറത്തിന്റെ ഭാഗത്തേക്ക് പോയത്, ഈ വിവരം ജസവന്തസിംഹ് അറിഞ്ഞതേയില്ല. പകല്‍ മുഴുവന്‍ വനത്തില്‍ തങ്ങും. രാത്രിയില്‍ യാത്ര ചെയ്യും ഇതായിരുന്നു ശിവാജിയുടെ യാത്രാക്രമം.

രാജഗഡില്‍ നിന്നും പുറപ്പെട്ട് ഇരുന്നൂറ് മൈല്‍ സഞ്ചരിച്ചതിനുശേഷം ത്ര്യംബകേശ്വര്‍ ക്ഷേത്രത്തിനടുത്ത് ശിവാജിയുടെ സേനാശിബിരം സ്ഥാപിച്ചു. അവിടുത്തെ ജനങ്ങള്‍ ശിവാജി തീര്‍ത്ഥാടനത്തിനായി വന്നതാണെന്ന് കരുതി. ശിവാജി ഔറംഗബാദ് നഗരം ആക്രമിക്കാന്‍ പോകുകയാണെന്ന് ഒരു രഹസ്യ വാര്‍ത്തയും പ്രചരിച്ചു. ഈ വാര്‍ത്ത ഔറംഗബാദ് നഗരത്തിലെത്തി. ഇതറിഞ്ഞ ഔറംഗബാദിലെ സൈന്യം ശിവാജിയെ നേരിടാനായി തയാറായി നിന്നു. അവിടുന്നവര്‍ അനങ്ങിയില്ല. ശിവാജി സൂറത്ത് നഗരത്തിലേക്കാണ് പോകുന്നതെന്ന് ആരും കരുതിയില്ല. ത്ര്യംബകേശ്വരത്തില്‍ നിന്ന് പുറപ്പെട്ട ശിവാജിയുടെ സേന ഔറംഗബാദിലേക്കു പോയി എന്നാണ് എല്ലാവരും കരുതിയത്. സൂറത്ത് നഗരത്തിനടുത്ത് ഘണദേവി എന്ന പേരോടുകൂടിയ ഒരു ഗ്രാമത്തില്‍ അവിചാരിതമായി ശിവാജിയുടെ സൈന്യം എത്തി. ഭയംകൊണ്ട് ഗ്രാമീണര്‍ കോലാഹലമുണ്ടാക്കി. അപ്പോള്‍ ശിവാജി ഗ്രാമീണരെ പറഞ്ഞു മനസ്സിലാക്കി, നമ്മള്‍ ബാദശാഹ ഔറംഗസേബിന്റെ അനുയായികളാണ്, ഔറംഗബാദ് സേനാപതി മൊഹബതഖാന്റെ ആജ്ഞയനുസരിച്ച് അവിടേക്ക് പോകുകയാണ് എന്നുപറഞ്ഞ് ഗ്രാമീണരെ സമാധാനിപ്പിച്ചു. ഗ്രാമീണര്‍ക്കും ആശ്വാസമായി. അതിനിടയ്‌ക്ക് (5-1-1664) ശിവാജി വന്നു! സൈന്യസമേതമാണ് വന്നത്  തുടങ്ങിയ വാര്‍ത്ത സൂറത്ത് നഗരത്തില്‍ പരന്നു. വ്യാപാരത്തില്‍ മുഴുകിയിരുന്ന വ്യാപാരികള്‍ ഈ വാര്‍ത്തകേട്ട് ഇടിവെട്ടേറ്റതുപോലെയായി.

പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:

CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.